മഞ്ജു വാര്യരല്ല, ദിലീപിന്റെ എല്ലാ തകര്‍ച്ചകള്‍ക്കും കാരണം ഇയാള്‍ മാത്രം !
ദിലീപിന്റെ തകര്‍ച്ചകള്‍ക്ക് കാരണം ഹരിശ്രീ അശോകന് !
തന്റെ കരിയറിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ദിലീപ് കടന്നുപോകുന്നത്. മഞ്ജു വാര്യരുമായി വിവാഹമോചനം നേടുകയും കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്തതോടെയാണ് ദിലീപിന്റെ എല്ലാ ഭാഗ്യവും പടിയിറങ്ങിയതെന്നാണ് പലരും പറയുന്നത്. എന്നാല്‍ മഞ്ജു വാര്യരല്ല, ഹരിശ്രീ അശോകനാണ് ദിലീപിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. ദിലീപിന്റെ ചിത്രങ്ങളില്‍ ഹരിശ്രീ അശോകന്റെ അസാന്നിധ്യമാണ് എല്ലാ പരാജയങ്ങള്‍ക്കും കാരണമെന്നും പറയുന്നു.
ദിലീപിന് മുകളിലേക്ക് കയറാനുള്ള ശക്തമായ നല്ല കരീവിട്ടിപോലയുള്ള ചവിട്ടു പടിയായിരുന്നു ഒരുകാലത്ത് ഹരിശ്രീ അശോകന്‍. അതില്‍ ചവിട്ടിക്കൊണ്ട് ദിലീപ് കയറിയത് ചെറിയ ഉയരത്തിലേക്കായിരുന്നില്ല, മറിച്ച് ജനപ്രിയസ്ഥാനത്തേക്കായുരുന്നു എന്നതാണ് വസ്തുത. അടൂര്‍ ഭാസിയ്ക്കും നസീറിനും ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഓണ്‍സ്‌കിന്‍ കൂട്ടുകെട്ടായിരുന്നു ഹരിശ്രീ അശോകനും ദിലീപുമെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇരുവരും ഒന്നിച്ചഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. മത്സരിച്ചുള്ള അഭിനയമാണ് അവരുടെ ഗ്രാഫുയര്‍ത്തിയതെന്നതും വസ്തുതയാണ്.
തിളക്കം, ദീപസ്തംഭം മഹാശ്ചര്യം, ട്വന്റി 20, ഉദയപുരം സുല്‍ത്താന്‍, കൊച്ചി രാജാവ്, ത്രീമെന്‍ ആര്‍മി, പഞ്ചാബി ഹൗസ്, ഈ പറയക്കും തളിക, റണ്‍വെ, ഈ പുഴയും കടന്ന്, ലയണ്‍, ബോഡി ഗാര്‍ഡ്, സിഐഡി മൂസ, മാനത്തെ കൊട്ടാരം, ക്രേസി ഗോപാലന്‍, ചെസ്സ്, കല്യാണ സൗഗന്ധികം, കുബേരന്‍, പാണ്ടിപ്പട, ആലഞ്ചേരി തമ്പ്രാക്കള്‍, കളേഴ്‌സ് ഇങ്ങനെ നീളുന്നു ഇരുവരും ഒന്നിച്ച ഹിറ്റ് ചിത്രങ്ങളുടെ പട്ടിക. സിനിമയില്‍ ഒരു നിലയ്ക്ക് എത്തിയപ്പോളാണ് ദിലീപ് അശോകനെ തഴഞ്ഞ് മറ്റ് പല ഹാസ്യതാരങ്ങളെയും കൊണ്ടു വന്നത്.
എന്നാല്‍ അവര്‍ക്കാര്‍ക്കും ഒരിക്കല്‍പ്പോലും ഹരിശ്രീ അശോകന്റെ ഏഴയലത്തെത്താന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതെല്ലാമാണ് ഇന്ന് പല ദിലീപ് ചിത്രങ്ങളും മൂക്കും കുത്തി താഴെ വീഴാന്‍ കാരണം ഹരിശ്രീ അശോകന്റെ അസാന്നിധ്യമാണോ എന്ന് ആരാധകര്‍ സംശയിക്കുന്നത്. എല്ലാ സിനിമകളിലും ഹരിശ്രീ അശോകന് വേഷം കൊടുക്കണം എന്നല്ല, മറിച്ച് കഥ കേള്‍ക്കുമ്പോള്‍ തനിക്ക് ഭാഗ്യം കൊണ്ടു വന്ന ആ പഴയ കൂട്ടുകാരനെ ദിലീപ് ഓര്‍ക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.