Select Your Language

Notifications

webdunia
webdunia
webdunia
webdunia

എവിടെ ഡബ്ല്യുസിസി? മഞ്ജുവിന് വേണ്ടി ഒരു പോസ്റ്റ് പോലും ഇടുന്നില്ലേ? - പ്രിയ കൂട്ടുകാരിയെ എന്തിന് തഴയുന്നുവെന്ന് പരിഹാസം

എവിടെ ഡബ്ല്യുസിസി? മഞ്ജുവിന് വേണ്ടി ഒരു പോസ്റ്റ് പോലും ഇടുന്നില്ലേ? - പ്രിയ കൂട്ടുകാരിയെ എന്തിന് തഴയുന്നുവെന്ന് പരിഹാസം

ചിപ്പി പീലിപ്പോസ്

, വ്യാഴം, 31 ഒക്‌ടോബര്‍ 2019 (16:10 IST)
മലയാള സിനിമയിലെ വനിതകളുടെ സംഘടനകളായ ഡബ്ല്യുസിസി വൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് തുടക്കത്തിൽ കരുതിയിരുന്നത്. ആദ്യമാദ്യം പല തീരുമാനങ്ങളും ഇവർ ഒത്തുചേർന്ന് എടുത്തിരുന്നു. ഇവയെല്ലാം വാർത്താപ്രാധാന്യം അർഹിക്കുന്നവയുമായിരുന്നു. സിനിമയിൽ പ്രവർത്തിക്കുന്ന, വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും സംരക്ഷണം ഉറപ്പു വരുത്തുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിൽ വൻ പിന്തുണയാണ് സംഘടനയ്ക്ക് ലഭിച്ചത്. 
 
എന്നാൽ, അടുത്തിടെ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിൽ ഡബ്ല്യുസിസി പാലിച്ച മൌനം സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഈ നിശബ്ദത എന്തിന്റെ അർത്ഥമാണെന്ന് ഇക്കൂട്ടർ പരിഹാസരൂപേണ ചോദിക്കുന്നു. സംഘടനയിലെ സജീവാംഗമായ മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ഡിജിപിക്കു കൊടുത്ത പരാതിയിന്മേൽ സംഘത്തിലുള്ളവർ മഞ്ജുവിനു പിന്തുണയുമായി എത്താത്തത് താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. 
 
ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളാണ് ഡിജിപിക്ക് കൊടുത്ത പരാതിയിൽ മഞ്ജു ഉന്നയിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ, ഇത്രയധികം സംഭവവികാസങ്ങൾ നടന്നിട്ടും ഡബ്ല്യുസിസിയോ അതിലെ അംഗങ്ങളോ മഞ്ജുവിനായി വാ തുറന്നിട്ടില്ല. സാധാരണ ഇത്തരം വിഷയങ്ങളിലെ പ്രതികരണം ഫെയ്സ്ബുക്ക് പേജിൽ ഇടാറുണ്ട്, എന്നാൽ മഞ്ജുവിന്റെ കാര്യത്തിൽ ആ സാധ്യതയും അവസാനിച്ചിരിക്കുകയാണ്. 
 
ഡബ്ല്യുസിസിയുടെ രൂപീകരണത്തിനു ചുക്കാൻ പിടിച്ചത് മഞ്ജുവാണ്. എന്നിട്ടും ആ താരത്തിനു ഇത്രയും പ്രയാസകരമായ ഒരു കാര്യം സിനിമാമേഖലയുമായി ബന്ധപ്പെട്ട ആളിൽ നിന്നും ഉണ്ടായിട്ടും സംഘടന ഒന്നും മിണ്ടാത്തത് എന്തേ എന്നും ആരാധകർ ചോദിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി പ്രതിഫലമായി വാങ്ങിയത് 10 ലക്ഷം രൂപ മാത്രം, പടം കോടികള്‍ വാരി !