Select Your Language

Notifications

webdunia
webdunia
webdunia
webdunia

കസബയില്‍ അഭിനയിക്കേണ്ടിവന്നത് മമ്മൂട്ടിയുടെ കുറ്റമല്ല !

കസബ ഒരു തെറ്റല്ല, മമ്മൂട്ടി ചെയ്തതാണ് ശരി!

Kasaba

ജോഷി ആന്‍റണി

, വ്യാഴം, 25 ഓഗസ്റ്റ് 2016 (11:07 IST)
കസബ പോലുള്ള തട്ടുപൊളിപ്പന്‍ മസാല ചിത്രങ്ങളില്‍ മമ്മൂട്ടിയെപ്പോലെ ഒരു മഹാനടന്‍ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും ഔന്നത്യത്തില്‍ നില്‍ക്കുന്ന ഈ സമയത്ത് അഭിനയിക്കേണ്ട ആവശ്യമുണ്ടോ? കസബയിലേതുപോലെയുള്ള സ്ത്രീ വിരുദ്ധമായ ഡയലോഗുകള്‍ മമ്മൂട്ടിയെപ്പോലെ ഇന്ത്യന്‍ മുഴുവന്‍ ആരാധിക്കുന്ന ഒരു നടന്‍ പറയേണ്ട കാര്യമുണ്ടോ? ഈ ചോദ്യങ്ങള്‍ നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസില്‍ ഉയരുന്നതാണ്.
 
എന്നാല്‍ എന്തുകൊണ്ടാണ് മമ്മൂട്ടി ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നത് എന്ന് പരിശോധിച്ചാല്‍ കിട്ടാവുന്നതേയുള്ളൂ അതിനുള്ള ഉത്തരം. മമ്മൂട്ടി ഒരു നല്ല നടന്‍ മാത്രമല്ല, കോടിക്കണക്കിന് ആരാധകരുള്ള ഒരു മെഗാസ്റ്റാറാണ്. അദ്ദേഹത്തിന് വലിയ വലിയ വിജയങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. അത് ഒരു ‘വിജയിച്ച നടന്‍’ എന്ന വിലയിരുത്തലിന് ആവശ്യവുമാണ്.
 
കസബയെ വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കൈയൊപ്പിനെയോ കുഞ്ഞനന്തന്‍റെ കടയെയോ ഉട്ടോപ്യയിലെ രാജാവിനെയോ ബാല്യകാലസഖിയെയോ കടല്‍ കടന്നൊരു മാത്തുക്കുട്ടിയെയോ കുട്ടിസ്രാങ്കിനെയോ കസബ പോലെ വലിയ ഹിറ്റുകളാക്കി മാറ്റാത്തത്? എന്തുകൊണ്ടാണ് അത്തരം നല്ല സിനിമകള്‍ തിയേറ്ററുകളില്‍ പോയി കാണാന്‍ മനസുകാട്ടാത്തത്? സിനിമ എന്നത് കോടികള്‍ മുതല്‍മുടക്കുള്ള ഒരു ബിസിനസ് കൂടിയാണെന്നും അത് തിരിച്ചുപിടിക്കേണ്ടത് സിനിമാവ്യവസായത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണെന്നും മനസിലാക്കുകയാണ് ആദ്യം വേണ്ടത്.
 
കസബ പോലെയുള്ള സിനിമകളാണ് പ്രേക്ഷകര്‍ സ്വീകരിക്കുകയും വലിയ വിജയങ്ങളാക്കി മാറ്റുകയും ചെയ്യുന്നത് എങ്കില്‍ ഇനിയും കസബകള്‍ ഉണ്ടാവുക തന്നെ ചെയ്യും. മമ്മൂട്ടിയെപ്പോലെയുള്ള മഹാനടന്‍‌മാര്‍ക്ക് തീര്‍ച്ചയായും അതിന്‍റെ ഭാഗമാകേണ്ടിവരികയും ചെയ്യും.
 
പിന്നെ, ബോറടിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് കസബ പോലെയുള്ള ആക്ഷന്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ് സിനിമകളും ആവശ്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ഇത്തരം വിമര്‍ശനങ്ങളിലൊന്നും കാര്യമില്ല എന്ന് ബോധ്യപ്പെടുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോദിക്കാവുന്നതിന്‍റെ പരമാവധി പൃഥ്വിരാജ് ചോദിച്ചു, അവര്‍ കൊടുത്തില്ല!