Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോദിക്കാവുന്നതിന്‍റെ പരമാവധി പൃഥ്വിരാജ് ചോദിച്ചു, അവര്‍ കൊടുത്തില്ല!

പൃഥ്വിരാജ് ആവുന്നത്ര ചോദിച്ചു, അവര്‍ മൈന്‍ഡ് ചെയ്തില്ല !

Prithviraj
, ബുധന്‍, 24 ഓഗസ്റ്റ് 2016 (19:48 IST)
‘മാസ്റ്റേഴ്സ്’ എന്ന പൃഥ്വിരാജ് ചിത്രം ഓര്‍മ്മയുണ്ടോ? അല്ലെങ്കില്‍ ലണ്ടന്‍ ബ്രിഡ്ജ് എന്ന സിനിമ? എന്തായാലും ഈ സിനിമകളൊക്കെ എഴുതിയ ജിനു ഏബ്രഹാം സ്വതന്ത്ര സംവിധായകനാകാനൊരുങ്ങുകയാണ്.
 
പൃഥ്വിരാജിനെ നായകനാക്കിയാണ് ആദ്യ ചിത്രം. ‘ആദം’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരുന്നത്. എന്നാല്‍ ആ പേര് ഇപ്പോള്‍ ജിനുവിനെയും പൃഥ്വിരാജിനെയും വലച്ചിരിക്കുകയാണ്.
 
നവാഗതനായ സമര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കും ‘ആദം’ എന്നാണ് പേര്. മലയാളത്തിലെ ആദ്യത്തെ ആന്‍റിക്രൈസ്റ്റ് സിനിമയാണിത്. പൃഥ്വിരാജും ടീമും ഈ പേര് തങ്ങള്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായി സമര്‍ റഷീദിനെയും സംഘത്തെയും സമീപിച്ചതാണ്. പറയാവുന്നതിന്‍റെ പരമാവധി പറഞ്ഞിട്ടും ‘ആദം’ എന്ന പേര് നല്‍കാന്‍ സമര്‍ റഷീദ് തയ്യാറായില്ല.
 
മാത്രമല്ല, സമര്‍ റഷീദ് തന്‍റെ ആദത്തിന്‍റെ ടീസറും പുറത്തിറക്കി. ഇതോടെ പൃഥ്വിരാജിനും ജിനു ഏബ്രഹാമിനും തങ്ങളുടെ സിനിമയ്ക്ക് പുതിയ പേര് കണ്ടെത്തേണ്ട അവസ്ഥയാണിപ്പോഴുള്ളത്.
 
അതേസമയം, മലയാളത്തിലെ ആദ്യത്തെ ആന്‍റിക്രൈസ്റ്റ് ചിത്രമെന്ന പേരിലെത്തുന്ന ആദത്തിന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
 
വാല്‍ക്കഷണം: ആന്‍റിക്രൈസ്റ്റ് എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ലിജോ ജോസ് പെല്ലിശ്ശേരി ആലോചിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനേയും കാവ്യയേയും ഒന്നിനും കൊള്ളാത്തവരാക്കി, അതിദയനീയം പിന്നെയും, വിധേയനും അനന്തരവും എടുത്തതാര്? ; അടൂരിനെ വിമർശിച്ച് സംവിധായകൻ