കോഴിക്കോട് വെച്ചാണ് ധ്യാന്‍ ആ ഗൂഢാലോചന നടത്തിയത് ; ഒപ്പം അജുവും ശ്രീനാഥ് ഭാസിയും !
കോഴിക്കോട് വെച്ചാണ് ധ്യാന്‍ ആ ഗൂഢാലോചന നടത്തിയത് !
അച്ഛന്റെയും ജേഷ്ഠ്യന്റെയും പാത പിന്തുടര്ന്ന് സിനിമയിലേക്കെത്തിയ യുവതാരമാണ് ധ്യാന്‍ ശ്രീനിവാസന്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമയില്‍ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.
അച്ഛനെപ്പോലെ തന്നെ സ്വന്തം തിരക്കഥയില്‍ നായകനായി ധ്യാന്‍ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നത്. ധ്യാന്‍ ശ്രീനിവാസന് തിരക്കഥയെഴുതി അഭിനയിക്കുന്ന ചിത്രം ഗൂഢാലോചനയുടെ ചിത്രീകരണം കോഴിക്കോട് പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തോമസ് സെബാസ്റ്റ്യനാണ്. ഇത് നാല് സുഹൃത്തുക്കളുടെ കഥയാണ്. കോഴിക്കോട്ടുകാരായ അവര്‍ നടത്തുന്ന ഗൂഢാലോചനയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.