Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോസിപ്പുകള്‍ സത്യമായി ? പ്രഭാസ് - അനുഷ്‌ക വിവാഹം ഡിസംബറില്‍ !

ഗോസിപ്പുകള്‍ സത്യമായി ? പ്രഭാസും അനുഷ്‌കയും വിവാഹിതരാകാന്‍ പോവുന്നു!

ഗോസിപ്പുകള്‍ സത്യമായി ?  പ്രഭാസ് - അനുഷ്‌ക വിവാഹം ഡിസംബറില്‍ !
, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (17:57 IST)
ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്ക ഷെട്ടിയും. സിനിമയുടെ വമ്പന്‍ വിജയത്തിനു ശേഷം പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു കണ്ടത്. എന്നാല്‍ അതെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്നും അനുഷ്ക ഉടന്‍ വിവാഹിതയാകുമെന്നുമുള്ള വാര്‍ത്തകളായിരുന്നു ആസമയം പുറത്തു വന്നത്.
 
എന്നാല്‍ ഇപ്പോള്‍ ഇതാ ആ ഗോസിപ്പുകളെല്ലാം സത്യമാകാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പ് അടുത്തുതന്നെ അവര്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ വിവാഹ നിശ്ചയം ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടായേക്കുമെന്നും വിവാഹത്തിനോടനുബന്ധിച്ച് അനുഷ്‌ക ശരീര സംരക്ഷണത്തിന് പ്രധാന്യം കൊടുക്കുകയാണെന്നുമാണ് ഇന്ത്യ ഡോട്ട് കോം എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ഒരു ട്വീറ്റില്‍ നിന്നായിരുന്നു താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. സിനിമ നിരുപകനായ ഉമൈര്‍ സന്ദു എന്നയാളുടെ ട്വിറ്ററില്‍ നിന്നാണ് അനുഷ്‌കയുടെയും പ്രഭാസിന്റെയും വിവാഹം ഈ ഡിസംബറില്‍ തീരുമാനിക്കുമെന്ന വാര്‍ത്ത പൂറത്തുവന്നത്. പ്രഭാസും അനുഷ്‌കയും പരസ്പരം നല്‍കുന്ന സ്‌നേഹവും സംരക്ഷണവുമാണ് അവരെ ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും താരങ്ങള്‍ പ്രണയത്തിലാണെന്നും ട്വീറ്റിലൂടെ സന്ദു പറഞ്ഞിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കാലുപിടിച്ചു കരഞ്ഞ് ക്ഷമ ചോദിച്ചിട്ടും സംവിധായകൻ വഴങ്ങിയില്ല' - ധൻസികയ്ക്ക് പിന്തുണയുമായി കനിഹ