ഞാനൊരു അമ്മയാണെന്ന് പറഞ്ഞപ്പോൾ 'നിനക്ക് കുഞ്ഞുണ്ടെങ്കിൽ വീട്ടിലിരിക്കണം' എന്നായിരുന്നു അയാൾ പറഞ്ഞത്: സംവിധായകനെതിരെ ലക്ഷ്മി പ്രിയ

സംവിധായകനെതിരെ ലക്ഷ്മി പ്രിയ

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (10:39 IST)
സിനിമാ- സീരിയൽ മേഖലയിലെ നിറസാന്നിധ്യമാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയ അടുത്തിടെ ഒരു സംവിധായകനെ അസഭ്യം പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംവിധായകന്‍ പ്രസാദ് നൂറനാടാണ് ലക്ഷ്മിപ്രിയ തന്നെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്.
 
എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നൽകുകയാണ് ലക്ഷ്മിപ്രിയ ഇപ്പോൾ. സീരിയലിന്റെ സംവിധായകനായ പ്രസാദ് നൂറനാട് വളരെ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ ആ സീരിയലില്‍ അഭിനയിക്കാന്‍ തയ്യാറായത്. മകൾക്ക് ഏഴു മാസം പ്രായമായപ്പോഴാണ് പ്രസാദ് തന്നെ സമീപിച്ചത്. മകൾ ഉള്ളതിനാൽ പലകാരണങ്ങൾ പറഞ്ഞ് ഒഴുവാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം നിർബന്ധിച്ചു. അങ്ങനെയാണ് ആ സീരിയലിൽ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്ന് താരം പറയുന്നു.
  
രാവിലെ എട്ടുമുതല്‍ ഒമ്പതുവരെയാണ് ഷെഡ്യൂള്‍. സാധാരണ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകളെയൊക്കെ അവരുടെ വീട്ടിലും റൂമിലും എത്തിച്ചതിനുശേഷമാണ് എന്നെ കൊണ്ടുവിടാറുള്ളത്. അന്നത്തെ ദിവസം മകൾക്ക് പനിയുണ്ടായിട്ടും ഷൂട്ടിങ് മുടങ്ങണ്ടല്ലോ എന്ന് കരുതി പോയി. 
 
9.30 മുതല്‍ എന്റെ ഫോണില്‍ തുടര്‍ച്ചയായി കോള്‍ വരുന്നുണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വിളിച്ചെങ്കിലും വീട്ടിലാരും കോൾ എടുത്തില്ല. ടെൻഷൻ ആയതോടെ എനിക്ക് പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ, ആരും അതു കേട്ടില്ല. ഞാനൊരു അമ്മയാണ് എന്ന് പറഞ്ഞപ്പോള്‍ നിനക്ക് കുഞ്ഞുണ്ടെങ്കില്‍ നീ വീട്ടിലിരിക്കണം എന്നായിരുന്നു പ്രസാദിന്റെ മറുപടി.- ലക്ഷ്മി പ്രിയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്വര്‍ണ്ണ മോഷണം വിവാദം, കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

അടുത്ത ലേഖനം
Show comments