Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിജയ് ഇന്ന് വരെ ജാതിയും മതവും നോക്കിയിട്ടില്ല, എന്നേപോലെ പതിനെട്ട് ഹിന്ദുക്കൾ അദ്ദേഹത്തിനായി ജോലി ചെയ്യുന്നുണ്ട്' - വിജയുടെ പി എ

വിജയ് ജാതിയും മതവും നോക്കുന്നയാളല്ല!

'വിജയ് ഇന്ന് വരെ ജാതിയും മതവും നോക്കിയിട്ടില്ല, എന്നേപോലെ പതിനെട്ട് ഹിന്ദുക്കൾ അദ്ദേഹത്തിനായി ജോലി ചെയ്യുന്നുണ്ട്' - വിജയുടെ പി എ
, ശനി, 28 ഒക്‌ടോബര്‍ 2017 (10:15 IST)
ഇളയദളപതിയിൽ നിന്നും വിജയിയെ ദളപതിയിലേക്കുയർത്തിയ അറ്റ്ലി ചിത്രമാണ് മെർസൽ. റിലീസിനു മുൻപും റിലീസിനു ശേഷവും വിവാദങ്ങൾ കൊണ്ട് തിങ്ങി നിറഞ്ഞതായിരുന്നു മെർസൽ. തമിഴ്നാട്ടിലും മറ്റ് നാടുകളിലും റെക്കോർഡുകൾ തിരുത്തിയെഴുതിയാണ് മെർസൽ തന്റെ വിജയക്കുതിപ്പ് നടത്തുന്നത്.
 
ചിത്രത്തിലെ ജി എസ്‌ ടിയെ വിമർശിക്കുന്ന സീനിന്റെ പേരിൽ ആദ്യ ദിനം തന്നെ ബിജെപി തമിഴ്‌നാട് പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജൻ ചിത്രത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. അതോടെ, വിജയ് ഒരു ക്രിസ്ത്യനായത് കൊണ്ടാണ് ജി എസ് ടിയെ കുറിച്ചും ബി ജെ പി രാഷ്ട്രീയത്തെ കുറിച്ചും മോശമായി സംസാരിച്ചതെന്നും ബിജെപി ആരോപിച്ചു. 
 
വിജയ്യുടെ പി എ ആയ പി ടി സെൽവകുമാർ അടുത്തിടെ ഈ മെർസലുമായി സംബന്ധപെട്ട വിവാദങ്ങളെ ബന്ധപെട്ടു പറഞ്ഞത് ഇങ്ങനെയാണ്. ” ഞാൻ വർഷങ്ങളായി വിജയ് സാറിനു വേണ്ടി ജോലി ചെയുന്നു. അദ്ദേഹം ഇന്ന് വരെ ജാതിയും മതവും നോക്കുന്നൊരാളാണെന്നു എനിക്ക് തോന്നിയിട്ടില്ല. എന്നെപോലെ ഹിന്ദുക്കളായ പതിനെട്ടു പേര് അദ്ദേഹത്തിന് വേണ്ടി എനിക്കൊപ്പം ജോലി ചെയുന്നുവെന്നും അദ്ദേഹം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ആ സംഭവം ഓര്‍മ്മിക്കാന്‍ പേടിയാണ്, കത്തിയുമായാണ് ആ നാളുകള്‍ കഴിച്ചുകൂട്ടിയത്’: വെളിപ്പെടുത്തലുമായി സണ്ണി