ട്രോളർമാരേ... ഇതിലേ.. ഇതിലേ.. - വമ്പിച്ച ട്രോൾ മത്സരം, ഒന്നാം സമ്മാനം 15000 രൂപ!

ആട് 2; വമ്പിച്ച ട്രോൾ മത്സരം - ട്രോളർമാർക്കൊരു സമ്മാനം

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (14:00 IST)
വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരുന്ന ചരിത്രം ഉണ്ട്. എന്നാൽ, തീയേറ്ററിൽ എട്ടുനിലയിൽ പൊട്ടിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർ ഒരു പക്ഷേ മലയാള‌ത്തിൽ മാത്രമേ ഉണ്ടാവുകയുള്ളു. പറഞ്ഞ് വരുന്നത് ജയസൂര്യ നായകനാകുന്ന ആട് 2ന്റെ കാര്യമാണ്. 
 
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രെയിലർ പുറത്തിറങ്ങി 24 മണിക്കൂറുകൾക്കകം 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഏറ്റവും വേഗതയിൽ ഏറ്റവും അധികം വ്യൂവേഴ്സ് എന്ന റെക്കോർഡും ആട് 2 ട്രെയിലർ സ്വന്തമാക്കികഴിഞ്ഞു. അതോടൊപ്പം, ട്രെയിലറിലെ ചിത്രങ്ങൾ ഉൾപ്പെടുത്തി ട്രോളർമാരും തങ്ങളുടെ പണി തുടങ്ങിയിരുന്നു. 
 
നിരവധി ട്രോളുകളാണ് ആട് 2വിന്റെ മീം ഉപയോഗിച്ച് വന്നത്. ഇപ്പോഴിതാ, ട്രോളർമാർക്കൊരു സർപ്രൈസ് ഗിഫ്റ്റുമായി വരികയാണ് ഫ്രൈഡേ ഫിലിം ഹൗസും ആട് 2വും. ആട് 2 വിന്റെ ട്രെയിലറിലെയോ, സോംഗിലെയോ സ്ക്രീൻഷോട്ടുകൾ കോർത്തിണക്കി , ഈ സിനിമയെത്തന്നെ പരാമർശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകൾക്ക് അത്യുഗ്രൻ സമ്മാനങ്ങൾ ഒരുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
 
ആട്2 സോംഗ്/ ട്രൈയിലറിലെ രംഗങ്ങൾ ആസ്പദമാക്കിയുള്ള ട്രോളുകളുടെ വൻപ്രവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കിയ സാഹചര്യത്തിലാണ് ഫ്രൈഡേ ഫിലിം ഹൗസും ഇങ്ങനെയൊരു മത്സരം മുന്നോട്ട് വെച്ചത്. ആട് 2വിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
മികച്ച ട്രോളർക്ക് ഒന്നാം സമ്മാനമായി 15,000 രൂപയും പാപ്പൻമുണ്ടും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റുമാണ് ലഭിക്കുന്നത്. ഒരു തരത്തിൽ ഇതും പ്രൊമോഷൻ തന്നെ. ഇത്രയും കിടിലനായി ഒരു സിനിമാ അണിയറക്കാരും പ്രൊമോഷൻ നടത്തിയിട്ടുണ്ടാകില്ല. 
 
ഡിസംബർ 14 മുതൽ ഡിസംബർ 21 വരെയാണ് അനുവദിച്ച സമയം. ഒരാൾക്ക് എത്ര ട്രോളുകൾ വേണമെങ്കിലും അയക്കാം. സ്വന്തമായി ഉണ്ടാക്കിയ ട്രോൾ വേണം അയക്കാൻ. അയക്കുന്ന ട്രോളന്റെ പേര് മെൻഷൻ ചെയ്തുകൊണ്ട് , സ്വന്തം വാട്ട്സാപ്പ് നമ്പറിൽ നിന്നു വേണം അയക്കാൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments