Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ വാക്കുകള്‍ അറപ്പുളവാക്കുന്നു, നടിക്ക് ആരുടേയും സഹതാപം വേണ്ട; തുറന്നടിച്ച് സുമലത

സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഒരു ഭാഗമായ നടിക്ക് ആരുടെയും ശ്രദ്ധ പിടിച്ചുപറ്റേണ്ട ആവശ്യമില്ല: സുമലത

ആ വാക്കുകള്‍ അറപ്പുളവാക്കുന്നു, നടിക്ക് ആരുടേയും സഹതാപം വേണ്ട; തുറന്നടിച്ച് സുമലത
, വ്യാഴം, 14 ഡിസം‌ബര്‍ 2017 (10:23 IST)
ബോളിവുഡിലെ യുവനടി സൈറ വസീമിനെ വിമാനയാത്രയ്ക്കിടെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻകാല നടി സുമലത. പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചു പറ്റാനുള്ള സൈറയുടെ തന്ത്രമാണിതെന്ന് സംശയിക്കുന്നതായി മാധ്യമപ്രവര്‍ത്തക ജാഗ്രതി ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിനു മറുപടിയാണ് സുമലത നൽകിയത്.
 
ജാഗ്രതിയുടെ വാക്കുകള്‍ അറപ്പുളവാക്കുന്നുവെന്നും, സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഒരു ഭാഗമായ പെണ്‍കുട്ടിക്ക് ആരുടെയും, സഹതാപമോ, ശ്രദ്ധയോ നേടേണ്ടതില്ലെന്നും സുമലത ട്വീറ്റ് ചെയ്തു. നിങ്ങളെപ്പോലുള്ള സ്ത്രീകളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും സുമലത പറയുന്നു.
 
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയില്‍ വച്ചാണ് സൈറ അപമാനിക്കപ്പെട്ടത്. സൈറ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനമിറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ സംഭവത്തെ പറ്റിയുള്ള വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ മഹാരാഷ്ട്ര വനിതാകമ്മീഷനും, ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപ്പെടുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തില്‍ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്; ബിജെപിക്ക് ആധി, കോണ്‍ഗ്രസിന് പ്രതീക്ഷ