Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 March 2025
webdunia

ദിലീപിന് ഇന്ന് 50ആം പിറന്നാൾ, ആശംസകൾ അറിയിച്ച് താരങ്ങൾ !

50 ആം പിറന്നാൾ ആഘോഷിച്ച് ദിലീപ്

ദിലീപിന് ഇന്ന് 50ആം പിറന്നാൾ, ആശംസകൾ അറിയിച്ച് താരങ്ങൾ !
, വെള്ളി, 27 ഒക്‌ടോബര്‍ 2017 (15:03 IST)
ജനപ്രിയതാരം ദിലീപിനു ഇന്ന് അമ്പതാം പിറന്നാൾ. താരത്തിനു പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിലെ നടൻ സുരാജ് വെഞ്ഞാറമൂട്. 'മലയാളികളുടെ ജനപ്രിയ നായകന് എന്റെ പ്രിയ ദിലീപേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ' എന്നായിരുന്നു സുരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
 
ദിലീപിന്റെ പുത്തൻ സിനിമയായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയും താരത്തിനു പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തി. 'ഞാനൊരു കടുത്ത ദിലീപ് ആരാധകനാണ് എത്രയോ നാളുകളായി.... വർഷങ്ങൾ മനസ്സിൽ കൊണ്ട് നടന്നതിന് ആ മനുഷ്യൻ എന്നെ സംവിധായകനാക്കി കൂടെ ചേർത്ത് നിർത്തി, സ്വപ്നങ്ങൾക്ക് നിറം നൽകിയ എന്റെ നായകന് ഒരായിരം ജന്മദിനാശംസകൾ' എന്നായിരുന്നു അരുൺ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
 
രാമലീല വൻ വിജയമായി മാറിയിരിക്കുകയാണ്. ഇതിനിടയിൽ ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കുണ്ട് ദിലീപിന്. മുരളി ഗോപിയുടെ കുമ്മാരസംഭവത്തിന്റെ തിരക്കിലാണ് ഇപ്പോൾ ദിലീപ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടമഞ്ഞും കാടിന്റെ ഹരിതാഭയും ഒത്തുചേര്‍ന്ന പൊന്‍‌മുടി അഥവാ പ്രകൃതിയുടെ നിറച്ചാര്‍ത്ത്