Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടമഞ്ഞും കാടിന്റെ ഹരിതാഭയും ഒത്തുചേര്‍ന്ന പൊന്‍‌മുടി അഥവാ പ്രകൃതിയുടെ നിറച്ചാര്‍ത്ത്

പൊന്‍‌മുടി: പ്രകൃതിയുടെ നിറച്ചാര്‍ത്ത്

കോടമഞ്ഞും കാടിന്റെ ഹരിതാഭയും ഒത്തുചേര്‍ന്ന പൊന്‍‌മുടി അഥവാ പ്രകൃതിയുടെ നിറച്ചാര്‍ത്ത്
, വെള്ളി, 27 ഒക്‌ടോബര്‍ 2017 (14:38 IST)
മലമടക്കുകളും കോടമഞ്ഞും ഹിമക്കാറ്റും തണുപ്പും കാടിന്റെ ഹരിതാഭയും, കേരളത്തിന്‍റെ തെക്കു കിഴക്കന്‍ മേഖലയായ പൊന്‍‌മുടിക്ക് മൂന്നാറിനോടാണ് സമാനത. എന്നാല്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ മൂന്നാറിന് ഏറെ പ്രശസ്തിയുണ്ടെങ്കില്‍ കേരളത്തിന്‍റെ പ്രധാന ഹില്‍ സ്റ്റേഷനുകളില്‍ മൂന്നാറിനൊപ്പം തന്നെ സ്ഥാനമുള്ള പൊന്‍‌മുടി അത്ര പ്രശസ്തമല്ല. 
 
നിറങ്ങള്‍ വാരിയെറിഞ്ഞ് പ്രകൃതി തീര്‍ത്തിരിക്കുന്ന ഈ സൌന്ദര്യം കേരള തലസ്ഥാനമായ തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കന്‍ ഭാഗത്താണ്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 61 കിലോ മീറ്റര്‍ മാറി കിടക്കുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരെയാണ് ഈ വിനോദസഞ്ചാര കേന്ദ്രം.
 
കിഴുക്കാം തൂക്കായി നില്‍ക്കുന്ന മലനിരകളാണ് ഇവിടത്തെ പ്രത്യേകത. പ്രശാന്തമായ കാലാവസ്ഥയും തേയില തോട്ടങ്ങളും മലനിരകളെ കൂടുതല്‍ നിറച്ചാര്‍ത്താക്കുന്നു. വഴി മുറിച്ച് ഒഴുകുന്ന ചെറിയ അരുവികളും തീരത്ത് കൌതുകം പകരുന്ന ഒട്ടേറെ ചെടികളും സസ്യസ്നേഹികള്‍ക്ക് കൌതുകം പകരും. മലയെ ചുറ്റി പരന്നു കിടക്കുന്ന വനമേഖല സുന്ദരദൃശ്യമാണ്. 
 
തണുപ്പാര്‍ന്ന തെളിഞ്ഞ വെള്ളവും വെള്ളാരം കല്ലുകളും സൌന്ദര്യമാര്‍ന്ന മത്സ്യങ്ങളും നിറഞ്ഞ‍ കല്ലാര്‍ നദിയുടെ ഉദ്ഭവ കേന്ദ്രം കൂടിയാണ് പൊന്‍‌മുടി‍. ഇരു കരകളിലും ഹരിതാഭയാര്‍ന്ന ചെടികളും കാടും സ്ഥിതി ചെയ്യുന്നു. പുറമേ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ അഗസ്ത്യാര്‍കൂടം ട്രക്കിംഗുകാര്‍ക്ക് പ്രിയങ്കരമായ അനുഭവമാകും നല്‍കിയേക്കും.
 
നിബിഡവനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തിനു 1868 മീറ്ററാണ് ഉയരം. പച്ചമരുന്നുകളാല്‍ സമ്പുഷ്ടമാണിവിടം. ഈ മേഖലയിലെ മറ്റൊരു കൌതുകം മീന്‍ മുട്ടി വെള്ളച്ചാട്ടമാണ്. വാഹനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവിടേയ്‌ക്ക് ട്രക്കിംഗ് തന്നെ നടത്തേണ്ടി വരും. തിരുവനന്തപുരത്തു നിന്ന് റോഡുമാര്‍ഗ്ഗം 2 മണിക്കൂര്‍ യാത്ര ചെയ്ത് പൊന്‍‌മുടിയില്‍ എത്താം. 
 
തിരുവനന്തപുരം പട്ടണത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അറേബ്യന്‍ കടലിനു സമാന്തരമായി തന്നെ പൊന്‍മുടിയും സ്ഥിതി ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ റെക്കോർഡും വില്ലനു സ്വന്തം, മാത്യു മാഞ്ഞൂരാൻ തകർക്കുന്നു!