മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് റോഷാക്ക്. കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ടീം ദുബായില്‍ ഷൂട്ടിംഗ് തിരക്കിലാണ്.നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം റോഷാക്കിന്റെ ലൊക്കേഷനില്‍ ആസിഫ് അലി എത്തിയിരുന്നു. മമ്മൂട്ടിയായും മറ്റ് അണിയറ പ്രവര്‍ത്തകരുമായി നടന് സൗഹൃദം പങ്കിട്ടു.
'ദുബായില്‍ വെച്ച് ആസിഫ് മോനെ കണ്ടെത്തി റോഷാക്കിന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ച് കുറച്ച് സമയം ചിലവഴിച്ചു'- നിര്‍മാതാവ് ബാദുഷ കുറിച്ചു.
ജഗദീഷ്, കോട്ടയം നസീര്‍, ഷറഫുദ്ദീന്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദുപണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
സമീര്‍ അബ്ദുല്‍ ആണ് രചന നിര്‍വഹിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഓണത്തിന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.