നാലുവര്‍ഷമായി തയ്യാറെടുക്കുന്നു, പിക്കറ്റ് 43 പോലൊരു സിനിമ, നായകന്‍ മോഹന്‍ലാല്‍ ? അല്‍ഫോണ്‍സ് പുത്രന്റെ ചോദ്യത്തിന് മറുപടി നല്‍കി മേജര്‍ രവി

കെ ആര്‍ അനൂപ്
വ്യാഴം, 23 ജൂണ്‍ 2022 (11:29 IST)
മേജര്‍ രവിയോട് പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.തുടക്കത്തില്‍ പിക്കറ്റ് 43 യുദ്ധക്കഥയാണെന്നാണ് കരുതിയത്. പക്ഷെ താങ്കളെപ്പോലെയുള്ള ഒരാളില്‍ നിന്ന് മിലിട്ടറിക്കാരുടെ വ്യത്യസ്തമായ കാഴ്ചപ്പാട് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. അതോ പൃഥ്വിരാജിനോട് ഇത് പറയണോ അത്തരത്തിലുള്ള ഒരു സിനിമ ചെയ്യൂ എന്ന്. ഹൃദയസ്പര്‍ശിയായ ഒരു സിനിമയായിരുന്നുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
 
അല്‌ഫോണ്‌സ് പുത്രന് മേജര്‍ രവി മറുപടി നല്‍കി.കഴിഞ്ഞ 4 വര്‍ഷമായി പിക്കറ്റ് 43 പോലൊരു സിനിമയ്ക്കായി മേജര്‍ രവി തയ്യാറെടുക്കുകയാണ്.'നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഉടന്‍ നിങ്ങളോട് പറയും'- മേജര്‍ രവി പറഞ്ഞു.
 
മോഹന്‍ലാലിന്റെ വീട്ടില്‍ ചെന്ന് മേജര്‍ രവി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഔദ്യോഗിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് മേജര്‍ രവി തന്നെ പറഞ്ഞിട്ടുണ്ട്.
 
' വലിയൊരു ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഞങ്ങള്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ അമ്മയേയും കണ്ടു.'-മേജര്‍ രവി പറഞ്ഞിരുന്നു.
 
പുതിയ ഒരു സിനിമയ്ക്ക് വേണ്ടിയാണോ കൂടിക്കാഴ്ച എന്ന കാര്യവും വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments