പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ഫുക്രുവും എലീനയുമൊക്കെയുണ്ട്, രജിത് കുമാറിനെ അവഗണിച്ച് ആര്യ!

അനു മുരളി
ചൊവ്വ, 21 ഏപ്രില്‍ 2020 (14:24 IST)
ബിഗ് ബോസ് മലയാളം സീസൺ 2വിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആര്യ. ഹൗസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ രജിത് കുമാറിനെതിരെ നിലയുറപ്പിച്ചതോടെ ആര്യക്ക് നേരെ കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ നടന്നത്.
 
ഷോ അവസാനിച്ച് തിരിച്ചെത്തിയ ആര്യയ്ക്ക് നേരേ ഇപ്പോഴും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതേക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
 
സൈബർ ആക്രമണമാണ് ഇപ്പോഴും നടക്കുന്നത്. തുടക്കത്തില്‍ താന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ പിന്നീടത് നിര്‍ത്തി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെച്ചപ്പോഴും പലരും തന്നെ വിമര്‍ശിക്കുകയാണ്, വിവരമില്ലായ്മ ഒരു തെറ്റല്ല. പരാതി നൽകിയിട്ടുണ്ട്. 
 
ആര്യവെമ്പാലയെന്നാണ് ചിലരൊക്കെ തന്നെ വിശേഷിപ്പിക്കാറുള്ളത്. എല്ലാവര്‍ക്കും പാമ്പുകളെ പേടിയാണല്ലോ. പേടിയും ബഹുമാനവും ചേര്‍ന്നായിരിക്കും ഇത്തരത്തിലൊരു പേരിട്ടതെന്നാണ് താന്‍ കരുതുന്നതെന്നും താരം പറയുന്നു. കുറേയെറെ ബന്ധങ്ങളാണ് ബിഗ് ബോസില്‍ നിന്നും ലഭിച്ചത്. ഫുക്രു, എലീന, രേഷ്മ ഇവരെല്ലാം ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. വീണ പണ്ടേ എന്റെ കുടുംബത്തിലെ അംഗമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments