എന്നേക്കാൾ 12 വയസ് മൂത്തതായിരുന്നു ഭാര്യ! ആ ബന്ധം പിരിയാനുള്ള കാരണത്തെകുറിച്ച് സെയ്‌ഫ് പറഞ്ഞതിങ്ങനെ

അനു മുരളി
ചൊവ്വ, 21 ഏപ്രില്‍ 2020 (13:17 IST)
ബോളിവുഡിലെ താരദമ്പതികളാണ് കരീന കപൂറും സെയിഫ് അലി ഖാനും. ഇവരുടെ മകന്‍ തൈമൂറും നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ആദ്യ വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തിയശേഷമായിരുന്നു സെയ്ഫ് കരീനയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയായ അമൃത സിംഗുമായി വേര്‍പിരിയാനുള്ള കാരണം  സെയ്ഫ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ മാധ്യമത്തോട് അമൃതയെ കുറിച്ച് സെയ്ഫ് പറഞ്ഞ വെളിപ്പെടുത്തലുകളാണ് ഇപ്പോൽ ശ്രദ്ധേയമാകുന്നത്.
 
1991ലായിരുന്നു അമൃത സിംഗുമായുള്ള സെയ്ഫിന്റെ വിവാഹം. സെയിഫിനെക്കാളും പന്ത്രണ്ട് വയസിന് മൂത്തതായിരുന്നു അമൃത. സാറ അലി ഖാന്‍ എന്ന മകളും ഇബ്രാഹിം അലി ഖാന്‍ എന്നൊരു മകനും ഇരുവർക്കും പിറന്നു. സെയിഫും അന്നത്തെ നടിയായ റോസ കാറ്റലോനയും തമ്മിൽ ബന്ധമുള്ളത് അറിഞ്ഞതാണ് അമൃത സെയ്ഫിനെ ഉപേക്ഷിക്കാൻ കാരണമായതെന്നായിരുന്നു അന്നത്തെ ഗോസിപ്പുകളിൽ ഒന്ന്. എന്നാല്‍ അതൊന്നുമായിരുന്നു സത്യം. തന്നോടും തന്റെ കുടുംബത്തിനോടുമായിട്ടുള്ള അമൃതയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങളാണ് തങ്ങളുടെ ജീവിതത്തെ പിടിച്ച് കുലുക്കിയതെന്നായിരുന്നു സെയിഫിന്റെ വിശദീകരണം. 
 
'എന്റെ അമ്മ ഷര്‍മിള ടാഗോറിനെയും സഹോദരി സോഹ അലി ഖാനെയും അമൃത നിരന്തരം അപമാനിക്കാമായിരുന്നു. പതിമൂന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം 2004 ല്‍ അവസാനിപ്പിച്ചു. പക്ഷേ, വിവാഹമോചനത്തിനു ശേഷം മക്കളെ കാണാന്‍ പോലും അമൃത എന്നെ അനുവദിച്ചില്ല. ഞാനൊരു ഭീകരനായ ഭര്‍ത്താവും അസഹനീയമായ പിതാവുമാണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് എന്തിനായിരുന്നെന്ന് അറിയില്ല.'
 
'എന്റെ കുട്ടികളെ കാണാന്‍ എന്നെ അനുവദിച്ചിരുന്നില്ല. എന്നെ കാണാന്‍ വരാന്‍ അവര്‍ക്കും അനുവാദമില്ലായിരുന്നു. കാരണം അവരുടെ അമ്മയ്‌ക്കെതിരെ സംസാരിക്കാന്‍ എന്റെ കൂടെ മറ്റൊരു സ്ത്രീയുണ്ടെന്ന് അവര്‍ കരുതിയിരുന്നു. അതൊക്കെ ഇല്ലാക്കഥകളായിരുന്നു.' - സെയ്ഫ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments