Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും രജനീകാ‌ന്തും വീണ്ടും ഒന്നിക്കുന്നു, മലയാളത്തിലോ തമിഴിലോ അല്ല!

26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും രജനീകാന്തും ഒന്നിക്കുന്നു!

മമ്മൂട്ടി
, തിങ്കള്‍, 27 നവം‌ബര്‍ 2017 (10:36 IST)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ സ്റ്റൈയില്‍ മന്നന്‍ രജനികാന്തും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. 26 വർഷങ്ങൾക്ക് മുൻപ് മണിരത്നം സംവിധാനം ചെയ്ത 'ദളപതി' എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചത്.
 
ഇത്രയും നീണ്ട വർഷത്തിനു ശേഷം മമ്മൂട്ടിയും രജനികാന്തും ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ അടുത്തിടെയായി പുറത്തുവന്നിരുന്നു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് സിനിമ സംസാരിക്കുന്നത് മറാത്തി ഭാഷയാണെന്ന് റിപ്പോഋട്ട്. ചിത്രത്തിനായി രജനികാന്ത് സമ്മതം മൂളിയതായും സൂചനയുണ്ട്. എന്നാല്‍ ഇവയൊന്നും ഔദ്യോഗികമായി സ്ഥിതികരിക്കപ്പെട്ടിട്ടില്ല.
 
മമ്മൂട്ടി നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ്. അതിനിടെ മറ്റൊരു അന്യഭാഷ സിനിമയില്‍ കൂടി അഭിനയിക്കുമോ എന്ന കാര്യത്തില്‍ ആശങ്കിയിലാണ് ആരാധകര്‍. ഇരുവരും ഒന്നിച്ച ദളപതിയിലെ അഭിനയം അത്രയധികം ശ്രദ്ധ നേടിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; തനിക്ക് പണി തന്നവര്‍ക്ക് തിരിച്ച് ഉഗ്രന്‍ പണി കൊടുത്ത് സണ്ണി ലിയോണ്‍ ! വീഡിയോ കാണാം