മമ്മൂട്ടിയെ ‘പൊക്കി’പ്പറഞ്ഞ് പോസ്റ്റിട്ട ഉണ്ണി മുകുന്ദന് കിട്ടിയത് എട്ടിന്റെ പണി !
മാസ്റ്റര്‍പീസില്‍ മമ്മൂട്ടിയുടെ ആക്ഷനെ പറ്റി പോസ്റ്റിട്ട ഉണ്ണി മുകുന്ദന് കിട്ടിയത് എട്ടിന്റെ പണി !
മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ‘മാസ്റ്റര്‍ പീസ്’ എന്ന ബ്രഹ്മാണ്ഡചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. നവംബര്‍ ആദ്യവാരം റിലീസ് ചെയ്യാന്‍ ഒരു പദ്ധതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ക്രിസ്മസ് റിലീസ് ആയി തീരുമാനിക്കുകയായിരുന്നു.
ക്രിസ്മസ് ഫെസ്റ്റിവല്‍ സീസണ്‍ കൊടിയേറുമ്പോള്‍ റിലീസ് ചെയ്യുന്നത് ചിത്രത്തിന് ഇരട്ടി മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല ചര്‍ച്ചാ വിഷയം മാസ്റ്റർ പീസിനെയും മമ്മൂക്കയുടെ ആക്ഷനെ കുറിച്ചും ഉണ്ണി മുകുന്ദൻ ഇട്ട പോസ്റ്റാണ്. സിനിമയില്‍ മമ്മൂട്ടിയുടെ ആക്ഷനെ പറ്റി പോസ്റ്റിട്ട ഉണ്ണിമുകുന്ദന് കിട്ടിയത് ഒരു കിടിലന്‍ മറുപടിയായിരുന്നു.
മമ്മൂക്കയുടെ ആക്ഷനെ പറ്റി കൂടുതല്‍ തള്ളേണ്ടെന്നും, അദ്ദേഹത്തിന്റെ പരിമിധികള്‍ ഒക്കെ ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണെന്നാണ് പോസ്റ്റിന് അടിയില്‍ ഒരാള്‍ കമന്റു ചെയ്തു. സംഭവം മമ്മൂട്ടി ഫാന്‍ ഏറ്റെടുത്തതോടെ ഉണ്ണി മുകുന്ദൻ തന്നെ നേരിട്ട് വരുകയും അതിന് മറുപടി നല്‍കുകയും ചെയ്തു.