Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി നോ പറഞ്ഞപ്പോള്‍ രഞ്ജിത്തും പിന്‍‌മാറി? ഷാജിയും രണ്‍ജിയും മോഹന്‍ലാലിനൊപ്പം!

മമ്മൂട്ടി നോ പറഞ്ഞപ്പോള്‍ രഞ്ജിത്തും പിന്‍‌മാറി? ഷാജിയും രണ്‍ജിയും മോഹന്‍ലാലിനൊപ്പം!
, തിങ്കള്‍, 3 ഏപ്രില്‍ 2017 (16:14 IST)
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നു. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന സിനിമ നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്.
 
ബിഗ് ബജറ്റിലാണ് ഈ പ്രൊജക്ട് ഒരുങ്ങുന്നത്. നേരത്തേ മമ്മൂട്ടി - മോഹന്‍ലാല്‍ സിനിമയായി പ്ലാന്‍ ചെയ്ത പ്രൊജക്ടാണിത്. എന്നാല്‍ മമ്മൂട്ടി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇതൊരു മോഹന്‍ലാല്‍ സിനിമ മാത്രമായി ഒതുങ്ങിയതെന്നാണ് സൂചന.
 
രണ്‍ജി പണിക്കരും രഞ്ജിത്തും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതാനിരുന്നത്. എന്നാല്‍ മമ്മൂട്ടി പിന്‍‌മാറിയതോടെ രഞ്ജിത്തും മാറിനില്‍ക്കുകയായിരുന്നു.
 
രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ ഇത് രണ്ടാം തവണയാണ് മോഹന്‍ലാല്‍ നായകനാകുന്നത്. നേരത്തേ പ്രജ എന്ന സിനിമയിലാണ് ഇവര്‍ ഒന്നിച്ചത്. ജോഷി സംവിധാനം ചെയ്ത ആ സിനിമ ഒരു ബോക്സോഫീസ് ദുരന്തമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊരു സ്പീഡ്... മമ്മൂട്ടിക്കൊപ്പം ഓടിയെത്താനാവില്ല; ഗ്രേറ്റ്ഫാദര്‍ 20 കോടി കടക്കുമ്പോള്‍ അമ്പരന്ന് മറ്റ് താരങ്ങള്‍ !