Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്റ്റര്‍ പീസ് വെറുതെ വന്നുപോകാനുള്ള പടമല്ല; ഉത്സവത്തിന് കൊടിയേറുമ്പോള്‍ വരും, പിന്നെ അതുതന്നെ ഉത്സവമാകും!

മാസ്റ്റര്‍ പീസ് വെറുതെ വന്നുപോകാനുള്ള പടമല്ല; ഉത്സവത്തിന് കൊടിയേറുമ്പോള്‍ വരും, പിന്നെ അതുതന്നെ ഉത്സവമാകും!
, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (14:20 IST)
മമ്മൂട്ടിയുടെ ‘മാസ്റ്റര്‍ പീസ്’ എന്ന ബ്രഹ്മാണ്ഡചിത്രം എന്ന് റിലീസാകും? അക്കാര്യത്തില്‍ പലവിധ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഓണത്തിന് ‘വെളിപാടിന്‍റെ പുസ്തക’ത്തിന് എതിരാളിയായി വരാനിരുന്ന സിനിമയാണ്. 
 
എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാസ്റ്റര്‍ പീസ് ക്രിസ്മസ് റിലീസ് ആയിരിക്കും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണയാണ്.
 
നവം‌ബര്‍ ആദ്യവാരം റിലീസ് ചെയ്യാന്‍ ഒരു പദ്ധതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ക്രിസ്മസ് റിലീസ് ആയി തീരുമാനിക്കുകയായിരുന്നു. ക്രിസ്മസ് ഫെസ്റ്റിവല്‍ സീസണ്‍ കൊടിയേറുമ്പോള്‍ റിലീസ് ചെയ്യുന്നത് ചിത്രത്തിന് ഇരട്ടി മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, കേരളത്തില്‍ മാത്രം മുന്നൂറിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ശ്രമം.
 
റിലീസിനുമുമ്പ് പരമാവധി പ്രചരണം നടത്താന്‍ ആവശ്യത്തിന് സമയവും ഇതോടെ മാസ്റ്റര്‍ പീസിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും. 
 
വരലക്ഷ്മിയും മഹിമ നമ്പ്യാരുമാണ് ചിത്രത്തിലെ നായികമാര്‍. പൂനം ബജ്‌വയും പ്രധാന വേഷത്തിലുണ്ട്. മുകേഷ്, ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരും അഭിനയിക്കുന്ന മാസ്റ്റര്‍ പീസ് ഒരു മാസ് മസാല എന്‍റര്‍ടെയ്നറാണ്. 
 
ആറ്‌ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള മാസ്റ്റര്‍ പീസിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിനോദ് ഇല്ലമ്പള്ളിയാണ്. ദീപക് ദേവാണ് സംഗീതം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ മോഹം നടക്കില്ല, മമ്മൂട്ടിയേയും ദിലീപിനേയും അതിനു കിട്ടില്ല?!