ലാല്‍ എത്തിയില്ല, ചടങ്ങില്‍ പങ്കെടുക്കാതെ മമ്മൂട്ടി മടങ്ങി!

ലാല്‍ വന്നില്ല, മമ്മൂട്ടി ചടങ്ങില്‍ പങ്കെടുത്തില്ല!

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (15:44 IST)
തുടക്കം മുതല്‍ ഒടുക്കം വരെ വിരസതയോ ബോറിങ്ങോ ഇല്ലാതെ കണ്ടിരിക്കാവുന്ന ഷാഫി ചിത്രമായിരുന്നു ‘തൊമ്മനും മക്കളും’. മമ്മൂട്ടി, ലാല്‍, രാജന്‍‌ പി ദേവ് എന്നിവരെ പ്രാധാന കഥാപാത്രമാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു. 
 
ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച ചിത്രത്തിന്റെ നൂറാം ദിവസത്തെ ആഘോഷത്തില്‍ പക്ഷേ ലാലും മമ്മൂട്ടിയും പങ്കെടുത്തില്ല. അതിനു കാരണം ലാലായിരുന്നു. മറ്റുചില തിരക്കുകള്‍ കാരണം ലാലിന് ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതറിഞ്ഞ മമ്മൂട്ടിയ്ക്ക് വളരെ വിഷമമായി. ലാലില്ലെങ്കില്‍ ഞാനുമില്ലെന്ന് പറഞ്ഞ് മമ്മൂട്ടിയും ചടങ്ങില്‍ പങ്കെടുത്തില്ലത്രേ. വെള്ളിനക്ഷത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
തൊമ്മന്റെ ഒരു മകനില്ലാതെ ഇങ്ങനെ ഒരു ആഘോഷം സംഘടിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന് പറഞ്ഞ് മമ്മൂട്ടി പരിപാടി പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. തൊമ്മനിലെ കഥാപാത്രങ്ങള്‍ക്കൊന്നും കൃത്യമായ വേരുകളില്ലെന്നും അപ്പൂപ്പന്‍താടി പോലെ പറന്നുനടക്കുന്ന ആ കഥാപാത്രങ്ങള്‍ എവിടെയത്തിച്ചേരുന്നോ അവിടെ പുതിയൊരു കഥ ജനിക്കുമെന്നും ലാല്‍ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഗാന്ധിജിയെ കൊല്ലരുത്'; തൊഴിലുറപ്പ് പുതിയ ബില്ലിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച് ഇടത് എംപിമാര്‍, മിണ്ടാട്ടമില്ലാതെ കോണ്‍ഗ്രസ്

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമുള്ള ചിത്രം പുറത്ത്

'മറ്റൊരു രാജ്യത്തിന്റെ ചെലവില്‍ ഇന്ത്യയുമായുള്ള ബന്ധം റഷ്യ ഒരിക്കലും വികസിപ്പിച്ചിട്ടില്ല': പുടിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെ റഷ്യന്‍ അംബാസിഡറുടെ പ്രസ്താവന

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചന: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെജെഒഎ

അടുത്ത ലേഖനം
Show comments