Webdunia - Bharat's app for daily news and videos

Install App

സായി പല്ലവി ദേഷ്യപ്പെട്ടു, നടന്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി; ഒടുവില്‍ കാലു പിടിക്കേണ്ടി വന്നു

നാനിയോട് ദേഷ്യപ്പെട്ട് സായി പല്ലവി

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (11:58 IST)
പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലര്‍ മിസായി വന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മുഴുവന്‍ മനം കവര്‍ന്ന നടിയാണ് സായി പല്ലവി. പ്രേമത്തിനും കലിക്കും ശേഷം സായി പല്ലവി അഭിനയിച്ചത് തെലുങ്ക് ചിത്രം ഫിദയിലായിരുന്നു. മലര്‍ മിസ്സിനെപ്പോലെ ചിത്രത്തിലെ ഭാനുമതിയെന്ന കഥാപാത്രവും ഹിറ്റായിരുന്നു.
 
ഫിദയ്ക്ക് ശേഷം സായി പല്ലവി അഭിനയിക്കുന്നത് നാനി നായകനാകുന്ന ചിത്രത്തിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്നത് സായി പല്ലവിയുടെ ദേഷ്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്. സിനിമയുടെ സെറ്റില്‍ വെച്ച് സായി പല്ലവിയും നാനിയും തമ്മില്‍ വഴക്കുണ്ടായ കാര്യം പുറത്ത് വന്നിരിക്കുകയാണ്. 
 
മിഡില്‍ ക്ലാസ് അബ്ബായ് എന്ന തന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടതോടെ താരം ഷൂട്ടിങ് നിര്‍ത്തിവെച്ച് സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. 
 
ചിത്രീകരണം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ സായി പല്ലവി നടനോട് മാപ്പ് പറയേണ്ടി വരികയായിരുന്നു. സായി മാപ്പ് പറഞ്ഞതോടെ നാനി തിരികെ വരികയും ശേഷം ചിത്രീകരണം ആരംഭിക്കുകയും ചെയ്യുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay TVK: നടൻ വിജയ്‌ക്കെതിരെ പരാതിയുമായി യുവാവ്; കേസെടുത്ത് പോലീസ്

ഇൻഷുറൻസ് ഉണ്ടെങ്കിലും ക്യാഷ്‌ലെസ് ചികിത്സ അനുവദിക്കില്ല, ബജാജ് അല്യൻസ് ഇൻഷുറൻസ് പോളിസി ഉടമകൾ ആശങ്കയിൽ

വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്, 2134 കോടി രൂപ ചെലവിൽ പദ്ധതിയെന്ന് മുഖ്യമന്ത്രി

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും

Narendra Modi - Donald Trump: നാല് തവണ വിളിച്ചു, ട്രംപിന്റെ ഫോണ്‍ കോളിനു പ്രതികരിക്കാതെ മോദി; ജര്‍മന്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments