Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് ഇന്നലെ കാവ്യയെ വിളിച്ചു, ഒരു മിനിറ്റ് മാത്രം സംസാരിച്ചു! - താരം പറഞ്ഞത്...

ദിലീപ് ഇന്നലെ കാവ്യയെ വിളിച്ചു, ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണം ഇങ്ങനെ...

ദിലീപ് ഇന്നലെ കാവ്യയെ വിളിച്ചു, ഒരു മിനിറ്റ് മാത്രം സംസാരിച്ചു! - താരം പറഞ്ഞത്...
, ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (09:48 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുകയാണ്. താരത്തെ അറസ്റ്റ് ചെയ്തതോടെ, ഇത്തവണത്തെ ഓണവും ആഘോഷങ്ങളും ഒക്കെ കാവ്യയും കുടുംബവും ഒഴിവാക്കി. ദിലീപ് വിവാദങ്ങള്‍ക്കിടയില്‍ കാവ്യാ മാധവന്റെ പിറന്നാളും കഴിഞ്ഞു പോയി.
 
സെപ്തംബര്‍ 19 ഇന്നലെയായിരുന്നു കാവ്യയുടെ പിറന്നാള്‍. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ തന്നെയായിരുന്നു ഇന്നലെ കാവ്യ. കേസില്‍പെട്ടുഴലുന്നതിനാല്‍ ആഘോഷങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായി കാവ്യക്ക് ഇന്നലെ ജയിലില്‍ നിന്നും ഒരു കോണ്‍ വന്നിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ജയിലില്‍ നിന്നും വിളിച്ച ദിലീപ് കാവ്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ദിലീപുമായി സംസാരിക്കവേ കാവ്യ പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള റിപ്പോര്‍ട്ട് ഒരു മിനിറ്റില്‍ അവസാനിച്ചു. ജാമ്യം ലഭിച്ചാല്‍ പിറന്നാളിനു താരം കൂടെയുണ്ടാകുമെന്ന് കാവ്യയും കുടുംബവും കരുതിയിരുന്നു. എന്നാല്‍, ഈ പ്രതീക്ഷയും ഇന്നലെ അവസാനിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലില്‍ ഗുര്‍മീതിന്റെ ദിവസക്കൂലി 20 രൂപ !