Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കൊച്ചിയില്‍ നടിക്ക് നേരിടേണ്ടി വന്ന അതേ അവസ്ഥ നേരിട്ട വ്യക്തിയാണ് ഞാന്‍; സിനിമയില്‍ മാത്രമല്ല, സീരിയല്‍ രംഗത്തും മോശക്കാരുണ്ട്’; സീരിയല്‍ താരം പറയുന്നു

അന്ന് ഒന്നും നോക്കാതെ ആ പ്രോജക്ടില്‍ നിന്നും പിന്മാറിയെന്ന് സീരിയല്‍ ലോകത്തെ സൂപ്പര്‍താരം ദിവ്യ വിശ്വനാഥ്

malayalam serial actress divya
, വെള്ളി, 4 ഓഗസ്റ്റ് 2017 (15:05 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്ന ശേഷമാണ് സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും പലതരത്തിലുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. പല താരങ്ങളും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും മറ്റുമെല്ലാം ധൈര്യപൂര്‍വം പറയാനുള്ള ആര്‍ജവം കാട്ടുകയും ചെയ്തു. ഹണീബി 2ല്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന പരാതിയാണ് ഇപ്പോള്‍ ഏറ്റവും അവസാനം വന്നത്.
 
ഇപ്പോള്‍ ഇതാ പ്രശസ്ത സീരിയല്‍ താരമായ ദിവ്യ വിശ്വനാഥ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. കൊച്ചിയില്‍ നടിക്കുനേരെ നടന്ന ആക്രമം തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്നും ഏതാണ്ട് അതിന് സമാനമായ അനുഭവം താനും നേരിട്ടതായും ദിവ്യ പറയുന്നു. അന്ന് അതിനെ ശക്തമായി എതിര്‍ത്തെന്നും ആ പ്രോജക്ടില്‍ നിന്നും പിന്മാറിയെന്നും താരം പറയുന്നു. 
 
എല്ലാ രംഗങ്ങളിലുമുള്ളതുപോലെ സീരിയല്‍ രംഗത്തും മോശക്കാരുണ്ട്. ആ സംഭവത്തിനുശേഷം യാത്രയിലും ഷൂട്ടിംഗ് ഇടങ്ങളിലുമെല്ലാം പ്രത്യേകം ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയെന്നും ദിവ്യ പറഞ്ഞു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെ അഭിനയലോകത്തെത്തിയ താരമാണ് ദിവ്യ. സ്ത്രീധനം എന്ന സീരിയലിലെ ദിവ്യ എന്ന കഥാപാത്രം ക്ലിക്കായതോടെയാണ് സ്ത്രീ പ്രേക്ഷകര്‍ക്കിടയില്‍ ഈ പെണ്‍കുട്ടി സ്റ്റാറായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കാര്യത്തില്‍ ദുല്‍ഖറിനെയും സച്ചിനെയും പോലെയല്ല മോഹന്‍ലാല്‍ !