Select Your Language

Notifications

webdunia
webdunia
webdunia
Saturday, 4 January 2025
webdunia

‘ഗ്യാങ്സ്റ്റര്‍‘ മുതല്‍ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ വരെ! - ഒടുവില്‍ മമ്മൂട്ടിയെ നായകനാക്കാന്‍ ഒരുങ്ങി ദിലീഷ് പോത്തന്‍

പോത്തേട്ടന്‍ ബ്രില്യനന്‍സ് ഇനി മമ്മൂട്ടിയിലൂടെ!

‘ഗ്യാങ്സ്റ്റര്‍‘ മുതല്‍ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ വരെ! - ഒടുവില്‍ മമ്മൂട്ടിയെ നായകനാക്കാന്‍ ഒരുങ്ങി ദിലീഷ് പോത്തന്‍
, വ്യാഴം, 20 ജൂലൈ 2017 (14:03 IST)
മഹേഷിന്റെ പ്രതികാരം എന്ന ഒരൊറ്റ ചിത്രം മതി ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ വില മനസ്സിലാക്കാന്‍. അതിനുശേഷം ഇറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലും തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കാന്‍ ദിലീഷ് പോത്തനായി. തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ് ദിലീഷ് പോത്തന്‍.
 
ആദ്യത്തെ രണ്ട് ചിത്രത്തിലും ഫഹദ് ഫാസില്‍ ആയിരുന്നു നായകന്‍ എങ്കില്‍ തന്റെ മൂന്നാമത്തെ ചിത്രത്തില്‍ നായകനായി ദിലീഷ് തിരഞ്ഞെടുത്തിരിക്കുന്നത് മമ്മൂട്ടിയെ ആണ്. ആഷിഖ് അബു മമ്മൂട്ടിയെ നായകനാക്കി എടുത്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ സഹസംവിധായകന്‍ ആയിരുന്നു ദിലീഷ് പോത്തന്‍. ചിത്രത്തില്‍ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  ഇനി തിയ്യേറ്ററില്‍ എത്താനുള്ള പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയ കഥാപാത്രത്തെ ദിലീഷ് അവതരിപ്പിക്കുന്നുണ്ട്.
 
ദിലീഷ് പോത്തനും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ശ്യാം പുഷ്കര്‍ ആണ്. ശ്യാം സ്വതന്ത്രമായി തിരക്കഥ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും പുതിയ മമ്മൂട്ടി ചിത്രം. അമേരിക്കയില്‍ ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും മടങ്ങിയെത്തിയാലുടന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ആനീസ് കിച്ചന്‍ ‘ ഷാജി കൈലാസിന് കിട്ടിയ പണിയോ?