Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ആനീസ് കിച്ചന്‍ ‘ ഷാജി കൈലാസിന് കിട്ടിയ പണിയോ?

ആനിയുടെ ‘ആനീസ് കിച്ചന്‍ ‘ ഷാജി കൈലാസിന് പണിയായി !

‘ആനീസ് കിച്ചന്‍ ‘ ഷാജി കൈലാസിന് കിട്ടിയ പണിയോ?
, വ്യാഴം, 20 ജൂലൈ 2017 (10:34 IST)
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ആനി. പുതുമുഖമായി സിനിമയിലെത്തിയ ആനി പിന്നീട് മുന്‍നിര നായികയായി മാറുകയായിരുന്നു. മലയാള സിനിമയില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ഈ നായികയ്ക്ക് ലഭിച്ചിട്ടുണ്ട്. 
 
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി അഭിനയരംഗത്തേക്ക് എത്തിയത്. മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്.
 
സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി അമൃത ടിവിയിലെ ആനീസ് കിച്ചന്‍ പരിപാടിയിലൂടെയാണ് തിരിച്ച് വന്നത്. അഭിനയത്തില്‍ മാത്രമല്ല പാചകത്തിന്റെ കാര്യത്തിലും ആനിയുടെ കഴിവ് തെളിയിക്കുകയാണ്.
 
സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഈ പരിപാടിയില്‍ ആനിയുടെ പാചകം രുചിക്കാന്‍ എത്താറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും ഷാജി കൈലാസെന്ന സംവിധായകന് പൂര്‍ണ്ണ പിന്തുണയുമായി ആനി കൂടെയുണ്ട്. എന്നാല്‍ ആനി അവതരിപ്പിക്കുന്ന ഈ കുക്കറി ഷോയ്ക്ക് ആനീസ് കിച്ചന്‍ എന്ന പേര് ഇട്ടത് പണിയാകുകയാണ്. 
 
തലസ്ഥാന നഗരിയില്‍ തുടങ്ങിയിട്ടുള്ള ആനീസ് കിച്ചന്‍ റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട് നിത്യേന നിരവധി കോളുകളാണ് ഇവരെ തേടിയെത്തുന്നത്. ആനീസ് കിച്ചന്‍ എന്ന് കുക്കറി ഷോയുടെ പേരാണെങ്കിലും ആനീസ് കിച്ചന്‍ റസ്‌റ്റോറന്റുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഷാജി പറഞ്ഞു.
 
ആ റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരെ നേരിട്ട് അറിയിക്കൂ. പരാതിയും അഭിപ്രായവുമൊക്കെ അവരെയാണ് അറിയിക്കേണ്ടത്. റസ്റ്റോറന്റുമായി ബന്ധപ്പെട്ട് നിരവധി കോളുകള്‍ വരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സംവിധായകന്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്. തങ്ങള്‍ മുന്‍കൈ എടുത്ത് ഏതെങ്കിലും റസ്‌റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ തുടങ്ങുകയാണെങ്കില്‍ നിങ്ങളെ അറിയിക്കുമെന്നും സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്തിനാണ് എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്?’ - സഞ്ജന ചോദിക്കുന്നു