ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത് മാർക്കോ ബോക്സ് ഓഫീസിൽ കുതിക്കുന്നു. ചിത്രം കേരളത്തില്‍ നിന്ന് 4.5 കോടി ആദ്യ ദിനം നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. പ്രമുഖ പാന്‍ ഇന്ത്യന്‍ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യന്‍ ഗ്രോസ് 4.95 കോടി ആയിരുന്നു. കേരളത്തിലേതുപോലെ മികച്ച പ്രതികരണമാണ് വിദേശ മാര്‍ക്കറ്റിലും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കിൽ ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് 10.8 കോടിയാണ്. വന്‍ അഭിപ്രായം വന്നതോടെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ ഇന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിന റെക്കോര്‍ഡ് ഇട്ട സ്ഥിതിക്ക് ചിത്രം ആദ്യ വാരാന്ത്യത്തില്‍ എത്ര നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍.
ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്.