ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക പദുക്കോണ്‍. നടിയുടെ ആസ്തി എത്രയാണെന്ന് അറിയാമോ?
ദീപിക പദുക്കോണിന്റെ ആസ്തി 500 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016-17 സാമ്പത്തിക വര്‍ഷം മാത്രം പത്തു കോടി രൂപ നികുതിയായി മാത്രം നടി അടച്ചു. കഴിഞ്ഞവര്‍ഷവും ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത നികുതിദായകരുടെ പട്ടികയിലെ ഒരേയൊരു വനിത അഭിനേതാവ് ദീപികയായിരുന്നു.
2019ല്‍ ദീപികയുടെ വരുമാനം 48 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ വരുമാനം112.8 കോടിയായി ഉയരുകയാണ് ഉണ്ടായത്. സിനിമയ്ക്ക് പുറമേ നിരവധി ബ്രാന്‍ഡുകളുമായി നടി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ബിസിനസ് സംരംഭങ്ങളും നടിക്കായി വരുമാനം കൊണ്ടുവരുന്നു.