Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരസ്പരം മാല ചാര്‍ത്തി മാത്യുവും നസ്‌ലെനും; സ്വവര്‍ഗ പ്രണയമാണോ കഥയെന്ന് ആരാധകര്‍ !

നസ്ലെന്‍, മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നത്

18 plus new movie Mathew and Naslen
, ചൊവ്വ, 14 ഫെബ്രുവരി 2023 (10:38 IST)
ജോ ആന്റ് ജോയ്ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. 18+ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
നസ്ലെന്‍, മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. രജിസ്റ്റര്‍ ഓഫീസിന് മുന്‍പില്‍ പരസ്പരം മാല ചാര്‍ത്തി നില്‍ക്കുന്ന നസ്ലെനെയും മാത്യു തോമസിനെയും പോസ്റ്ററില്‍ കാണാം. ഫലൂഡ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഫലൂഡ ആന്റ് റീല്‍സ് മാജിക്കാണ് സിനിമ നിര്‍മിക്കുന്നത്. 
 


ഇരുവരും മാല ചാര്‍ത്തി നില്‍ക്കുന്ന ചിത്രം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍. സ്വവര്‍ഗ പ്രണയമാണോ ചിത്രത്തിന്റെ പ്രമേയമെന്നാണ് ആരാധകരുടെ ചോദ്യം. സിനിമയുടെ പേരും പോസ്റ്ററും എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷ്ടത്തിലെ പാട്ട് ടീച്ചര്‍, 24-ാം വയസ്സില്‍ ആദ്യ വിവാഹം, 64-ാം വയസ്സില്‍ മൂന്നാം വിവാഹത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; നടി ജയസുധയുടെ ജീവിതം ഇങ്ങനെ