Webdunia - Bharat's app for daily news and videos

Install App

200 കോടിയിലും നില്‍ക്കില്ല ! മഞ്ഞുമ്മല്‍ ബോയ്‌സ് ഇതുവരെ നേടിയ നേട്ടങ്ങള്‍

അമേരിക്കയില്‍ നിന്ന് എട്ട് കോടി രൂപ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

കെ ആര്‍ അനൂപ്
ചൊവ്വ, 19 മാര്‍ച്ച് 2024 (17:46 IST)
മലയാള സിനിമ പുതിയ ഉയരങ്ങളിലേക്ക്.ചിദംബരം സംവിധാം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് 200 കോടി ക്ലബ്ബില്‍. ഇതാദ്യമായി 200 കോടി ക്ലബില്‍ മലയാള സിനിമ എത്തുന്നത്. 25 ദിവസം കൊണ്ടാണ് പുതുചരിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് എഴുതിയത്.ഫെബ്രുവരി 22 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇതുവരെ സിനിമ നേടിയ കളക്ഷന്റെ വിവരങ്ങള്‍ നോക്കാം. 
തമിഴ് ഡബ്ബിങ്ങില്ലാതെ ഒരു സിനിമ 50 കോടി തമിഴ്‌നാട്ടില്‍ നേടുന്നത് ആദ്യമായാണ്. കേരളത്തില്‍ നിന്ന് മാത്രം 60 കോടി ചിത്രം കളക്ട് ചെയ്തു. കര്‍ണാടകയില്‍ 11 കോടി കടന്നു കുതിപ്പ് തുടരുകയാണ്.റെസ്റ്റ് ഓഫ് ഇന്ത്യ 68 കോടി കളക്ഷനും ചിത്രം നേടി. തീര്‍ന്നില്ല.
അമേരിക്കയില്‍ നിന്ന് എട്ട് കോടി രൂപ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 200 കോടിയിലും സിനിമ നിക്കില്ലെന്ന് ഉറപ്പായി. കുട്ടികളുടെ പരീക്ഷാകാലം കൂടി കഴിയുന്നതോടെ കൂടുതല്‍ ആളുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ തിയറ്റുകളില്‍ എത്തും.
അതിനുമുമ്പ് തന്നെ മൊഴിമാറ്റ പതിപ്പുകളും തിയേറ്ററുകള്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. പലരും ഒന്നിലേറെ തവണ സിനിമ കണ്ടുകഴിഞ്ഞു.ജൂഡ് ആന്തണി ജോസഫിന്റെ 2018ന്റെ കളക്ഷന്‍ റെക്കോര്‍ഡ് നേരത്തെ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നിരുന്നു. 175 കോടി എന്ന മാന്ത്രിക സംഖ്യ പിന്നിട്ടതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയിസ് ആയി. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments