Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയുടെ മകന്റെ സിനിമയില്‍ അഭിനയിക്കില്ല, യുവനടന്‍ കഥകേട്ട ശേഷം പിന്മാറി,ജെയ്സണ്‍ സഞ്ജയ് ചിത്രത്തിന് എന്ത് സംഭവിച്ചു ?

Jason Sanjay Directorial Debut

കെ ആര്‍ അനൂപ്

, ചൊവ്വ, 19 മാര്‍ച്ച് 2024 (15:23 IST)
Jason Sanjay Directorial Debut
നടന്‍ വിജയുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് സംവിധായകനാകുന്ന വാര്‍ത്ത വന്നിട്ട് മാസങ്ങളായി. പിന്നെ കാര്യമായ അപ്‌ഡേറ്റുകളൊന്നും ഔദ്യോഗികമായി പുറത്തുവന്നില്ല.പ്രോജക്റ്റിനെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുവനടന്‍ ശിവകാര്‍ത്തികേയന്‍ ജെയ്സണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ കേട്ടു. എന്നാല്‍ അഭിനയിക്കാന്‍ നടന്‍ തയ്യാറായില്ല.
 
സിനിമയുടെ കഥ തന്റെ ഇപ്പോഴത്തെ താരമൂല്യത്തിന് ചേരുന്നതല്ല എന്ന കാരണത്താലാണ് ശിവകാര്‍ത്തികേയന്‍ പിന്മാറിയത്. കൊമേഷ്യല്‍ കാര്യങ്ങള്‍ തീരെ കുറവാണെന്ന് കാരണവും നടന്‍ ചൂണ്ടിക്കാട്ടി.കഥ കേട്ട ശേഷം ശിവകാര്‍ത്തികേയന്‍ ജെയ്സണ്‍ സഞ്ജയ് ചിത്രം ഉപേക്ഷിച്ചത് എന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
അതിനിടെ ദുല്‍ഖര്‍ സല്‍മാന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു.ജെയ്സണ്‍ സഞ്ജയ് ദുല്‍ഖര്‍ സല്‍മാനെയാണ് തന്റെ ചിത്രത്തിലെ നായകനാക്കാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമയിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങള്‍ ഉടന്‍തന്നെ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയിന് പണികൊടുത്ത് മലയാളി ആരാധകര്‍ ! കാര്‍ തകര്‍ന്നു, വീഡിയോ