Webdunia - Bharat's app for daily news and videos

Install App

വെറുത്ത് വെറുത്ത് ഇഷ്ടം തോന്നുന്ന 3 പേർ, മമ്മൂട്ടിയിലെ ‘വില്ലൻ’ അസാദ്യം!

എസ് ഹർഷ
ബുധന്‍, 23 ജനുവരി 2019 (11:37 IST)
മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് മലയാളികള്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. കരിയറിന്‍റെ തുടക്കകാലത്ത് അദ്ദേഹം ചില വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ വില്ലന്‍ റോളില്‍ കാണുക അപൂര്‍വ്വമായി. മമ്മൂട്ടി നെഗറ്റീവ് റോളുകളിൽ എത്തിയാൽ ആ സിനിമ തന്നെ വേറെ ലെവൽ ആയിരിക്കും. 
 
വിജയത്തിന്റെ പടവുകൾ ഒറ്റയ്ക്ക് ചവുട്ടിക്കയറിയ ഒറ്റയാൻ തന്നെയാണ് മമ്മൂട്ടി. ഒരുകാലത്ത് വില്ലനെന്നാൽ, റേപ്പ് ചെയ്യുന്ന, കൊമ്പൻ മീശയുള്ള, തടിമിടുക്കുള്ള ആളായിരിക്കണം. എന്നാൽ ഇപ്പോൾ അതെല്ലാം മാറി മറഞ്ഞു. വില്ലന്മാര്‍ക്ക് പറഞ്ഞുവച്ച രൂപ സങ്കല്‍പങ്ങളൊക്കെ മാറി. മാനസികമായി നമ്മെ പിടിച്ചുലയ്ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളെ സിനിമയിൽ കണ്ടു കഴിഞ്ഞാല്‍ വെറുത്തുപോവും. അത്തരത്തിൽ വെറുത്ത് പോകുന്ന വില്ലൻ റോളുകൾ മമ്മൂട്ടിക്കുമുണ്ട്. 
 
നമ്മളെ ഞെട്ടിച്ച ചില വില്ലന്മാരായ നായകന്മാരുണ്ട്. വില്ലന്‍ സ്വഭാവുമുള്ള നായക നടന്‍. അല്ലെങ്കില്‍ വില്ലന്റെ കഥ പറയുന്ന സിനിമ. ഈ സിനിമകളും വേഷങ്ങളും മമ്മൂട്ടിയിൽ നിന്നും അപൂര്‍വമായി ഉണ്ടാകുന്നത് കൊണ്ടാകാം, നമ്മള്‍ അവയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. 
 
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലനായിരുന്നു. വില്ലത്തരം നിറഞ്ഞ ഭാസ്ക്കര പട്ടേലർ ആയിരുന്നു മമ്മൂട്ടി. പെണ്ണും മണ്ണും ഒരു ദൌര്‍ബല്യമായ ജന്മിയുടെ വേഷം അദ്ദേഹം ഭംഗിയാക്കി. ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിലൂടെ മമ്മൂട്ടി നേടി.  
 
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന രഞ്ജിത്ത് ചിത്രത്തിലും മമ്മൂട്ടി വില്ലനായിരുന്നു ഒപ്പം നായകനും. മമ്മൂട്ടി വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളിലാണ് എത്തുന്നത്. അതില്‍ മുരിക്കും കുന്നത് അഹമ്മദ് ഹാജി എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കുന്നത്. ഞാനാണ് എല്ലാത്തിന്റെയും അവസാന വാക്ക്,  ഞാനാണ് ദൈവം എന്ന് വിശ്വസിക്കുന്ന, അഹങ്കാരത്തിന്റെ ആള്‍ രൂപമായ അഹമ്മദ് ഹാജി പെണ്ണുങ്ങളെ അയാളുടെ വിനോദത്തിന് ഇരകളാക്കുകയായിരുന്നു. നായകനും മമ്മൂട്ടി ആയിരുന്നു. പക്ഷേ വില്ലത്തരം നിറഞ്ഞ മമ്മൂട്ടിയെ, അദ്ദേഹത്തിന്റെ അഭിനയത്തെ പ്രേക്ഷകർ ഏറ്റെടുത്തു.  
 
ഇക്കൂട്ടത്തിൽ ചേർക്കാവുന്നതാണ് മുന്നറിയിപ്പിലെ രാഘവനേയും. കഥ ക്ലൈമാക്‌സിലോട് അടുക്കും വരെ മുന്നറിയിപ്പിലെ രാഘവന്‍ വളരെ സാധുവാണ്. അയാളിലെ വില്ലനെ ആരും തിരിച്ചറിയുന്നില്ല. എന്നാല്‍ തന്നെ നിരന്തരം ശല്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്ന രാഘവന്റെ രീതി അവസാനത്തെ രണ്ട് മിനിട്ടിലാണ് പ്രേക്ഷകര്‍ക്കും ബോധ്യമാവുന്നത്. അസാധ്യമായ മാറ്റമായിരുന്നു അത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

അടുത്ത ലേഖനം
Show comments