Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വരവ് ചുമ്മാതല്ല; മമ്മൂക്കയുടെ 'മധുരരാജ' സര്‍വകാല റെക്കോര്‍ഡ് നേട്ടത്തില്‍

ഈ വരവ് ചുമ്മാതല്ല; മമ്മൂക്കയുടെ 'മധുരരാജ' സര്‍വകാല റെക്കോര്‍ഡ് നേട്ടത്തില്‍
, ബുധന്‍, 23 ജനുവരി 2019 (11:17 IST)
മലയാള സിനിമയില്‍ ആദ്യമായി 100 കോടി കിലുക്കം കേള്‍പ്പിച്ച വൈശാഖ് എന്ന സംവിധായകന്‍ തന്‍റെ അടുത്ത ചിത്രമാണ് മധുരരാജ. വിഷു റിലീസായി ‘മധുരരാജ’ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലറായിരിക്കും മധുരരാജ.
 
സാറ്റ് ലൈറ്റ് തുകയില്‍ സര്‍വ്വകാല റെക്കോര്‍ഡുമായാണ് ചിത്രത്തിന്റെ വരവ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് സര്‍വ്വകാല റെക്കോര്‍ഡ് ഇനി മമ്മൂട്ടിയ്ക്കും മധുരരാജയ്ക്കും സ്വന്തമാണ്. സീ'നെറ്റ് വര്‍ക്കാണ് മധുരരാജയുടെ സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
 
ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. വൈശാഖ്, ഉദയ്കൃഷ്ണ, ഷാജി കുമാര്‍, പീറ്റര്‍ ഹെയ്ന്‍, ഗോപി സുന്ദര്‍ എന്നിവര്‍ പുലിമുരുകന് ശേഷം ഒരുമിക്കുമ്പോള്‍ പുലിമുരുകനേക്കാള്‍ വലിയൊരു കൊമേഴ്സ്യല്‍ ഹിറ്റ് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈശാഖ് വിളിച്ചു, സണ്ണി ‘യെസ്’ പറഞ്ഞു; മമ്മൂട്ടിയുടെ സമ്മതത്തിനായി കാത്തിരുന്നു - രാജയിൽ സണ്ണി എത്തിയതിങ്ങനെ