Webdunia - Bharat's app for daily news and videos

Install App

'369', വണ്ടി ആരുടെ ആണെന്ന് മനസ്സിലായോ? 'ഓസ്ലര്‍' സെറ്റിലെ സന്തോഷം പങ്കുവെച്ച് നടന്‍ സെന്തില്‍ കൃഷ്ണ

കെ ആര്‍ അനൂപ്
വ്യാഴം, 18 ജനുവരി 2024 (13:10 IST)
Senthil Krishna
വാഹനങ്ങളോടും ഡ്രൈവിംഗിനോടുമുള്ള മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്.369 എന്ന നമ്പര്‍ കണ്ടാല്‍ തന്നെ ഉറപ്പിക്കാം അത് മമ്മൂട്ടിയുടെ വാഹനമാണെന്ന്. സിനിമ പ്രവര്‍ത്തകര്‍ക്കിടയിലും മമ്മൂട്ടിയുടെ വണ്ടികള്‍ക്ക് ഫാന്‍സ് ഉണ്ട്. മെഗാസ്റ്റാറിന്റെ അടുത്ത് നിന്ന് ഫോട്ടോ എടുക്കുന്ന പോലെ അദ്ദേഹത്തിന്റെ വാഹനങ്ങള്‍ക്ക് ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്താനും എല്ലാവര്‍ക്കും ഇഷ്ടമാണ്. എബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇന്ന് പകര്‍ത്തിയ ഒരു വണ്ടി ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ സെന്തില്‍ കൃഷ്ണ.
 
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമിനൊപ്പം മുഴുനീള അന്വേഷണ ഉദ്യോഗസ്ഥനായി സെന്തില്‍ കൃഷ്ണയും അഭിനയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനും സെന്തിലിന് ഭാഗ്യം ലഭിച്ചു.ALSO READ: 20 കിലോ കുറച്ചു, അമ്മയായ ശേഷമുള്ള സോനം കപൂറിന്റെ തിരിച്ചുവരവ്, ഇനി ഒരു കാര്യം കൂടി ചെയ്യാനുണ്ടെന്ന് നടി
 
ജനുവരി 11നാണ് എബ്രഹാം ഓസ്ലര്‍ റിലീസ് ആയത്.അതിഥി വേഷങ്ങളില്‍ എത്തി മമ്മൂട്ടി കസറുന്നത് ഇതാദ്യമായല്ല. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഓസ്ലറില്‍ കണ്ടത്.'ഓസ്ലറില്‍ മമ്മൂക്കയുടെ അഴിഞ്ഞാട്ടം, മമ്മൂക്ക സിനിമയില്‍ വിഷയം ആണ്..ഒരു രക്ഷയും ഇല്ല, 2024ലെ ദ ബെസ്റ്റ് എന്‍ട്രി പഞ്ചാണ്, മമ്മുക്കയുടെ കൊലമാസ് എന്‍ട്രി', എന്നിങ്ങനെയാണ് ആരാധകര്‍ പറയുന്നത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷി

അടുത്ത ലേഖനം
Show comments