Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 കിലോ കുറച്ചു, അമ്മയായ ശേഷമുള്ള സോനം കപൂറിന്റെ തിരിച്ചുവരവ്, ഇനി ഒരു കാര്യം കൂടി ചെയ്യാനുണ്ടെന്ന് നടി

Sonam A Kapoor

കെ ആര്‍ അനൂപ്

, വ്യാഴം, 18 ജനുവരി 2024 (13:03 IST)
Sonam A Kapoor
ബോളിവുഡ് താരം സോനം കപൂര്‍ 2022-ലാണ് അമ്മയായത്. കുഞ്ഞ് പിറന്ന ശേഷമുണ്ടായ അനുഭവങ്ങളെക്കുറിച്ചും കരിയറില്‍ നിന്ന് ഇടവേള എടുത്തതിനെ കുറിച്ചുമെല്ലാം നടി നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ശരീരഭാരം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് നടി. ശരീരഭാരം 20 കിലോഗ്രാം കുറഞ്ഞെന്ന് സോനം പറയുന്നു. 
 
'അടിപൊളി..20 കിലോഗ്രാം കുറഞ്ഞിരിക്കുന്നു..ഇനി ആറു കിലോഗ്രാം കൂടി കുറയ്ക്കാനുണ്ട്'- സോനം സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷമാണ് 2018 ല്‍ സോനവും ആനന്ദ് അഹൂജയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിനു ശേഷമാണ് നടി അമ്മയായത്.2022 ഓഗസ്റ്റ് 20ന് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന് ഒന്നര വയസ്സ് പ്രായമുണ്ട്.വായു കപൂര്‍ അഹൂജ എന്നാണ് അവന്റെ പേര്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Malaikottai Vaaliban: ഇങ്ങനെയൊന്ന് ഇന്ത്യന്‍ സിനിമയില്‍ പോലും ഉണ്ടായിട്ടില്ല; മലൈക്കോട്ടൈ വാലിബനെ കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍