Select Your Language

Notifications

webdunia
webdunia
webdunia
webdunia

369ൽ മമ്മൂട്ടിയും? - ആവേശം പകർന്ന് ആദ്യപോസ്റ്റർ

ബിഗ് ബിയെ ഓർമിപ്പിച്ച് 369!

മമ്മൂട്ടി
, വെള്ളി, 2 മാര്‍ച്ച് 2018 (14:22 IST)
നവാഗതനായ ജെഫിന്‍ ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 369. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. ഹേമന്ദ് മേനോനും ഷഫീഖ് റഹ്മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ ജയസൂര്യയാണ് ഫേസ്ബുക്ക് പേജിലൂടെ അവതരിപ്പിച്ചത്. 
 
369 എന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വണ്ടിയുടെ നമ്പറാണ്. മലയാള സിനിമാപ്രേമികൾക്കെല്ലാം അറിയാവുന്ന കാര്യമാണത്. പുറത്തിറങ്ങിയ പോസ്റ്ററിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രം ബിഗ് ബിയുടെ ഇന്‍ട്രോ രംഗത്തെ ഓര്‍മിപ്പിക്കുന്നതാണ് ആദ്യ ലുക്ക് പോസ്റ്റര്‍.
 
പോസ്റ്റർ ഓർമിപ്പിക്കുന്നത് ബിലാൽ ജോൺ കുരിശിങ്കലിനേയും വണ്ടിയുടെ നമ്പറും കണ്ടതോടെ ചിത്രത്തിൽ അതിഥി താരമായി‌ട്ടെങ്കിലും മമ്മൂട്ടി എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുന്നു... മമ്മൂട്ടിയുടെ ഒരു ചിരിപ്പടം! ഇരട്ടസംവിധായകർ ഒന്നിക്കുന്നു