Webdunia - Bharat's app for daily news and videos

Install App

മെഗാദിനം, മെഗാസ്റ്റാർ തരംഗം; ആ റെക്കോർഡും സ്വന്തം പേരിലാക്കി മമ്മൂട്ടി ആരാധകർ !

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (14:21 IST)
ട്വിറ്ററിൽ താരങ്ങളുടെ ആരാധകർ തമ്മിലുള്ള ഹാഷ്ടാഗ് പോരാട്ടം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിവരുടെ ആരാധകർ ഉണ്ടാക്കുന്ന ഹാഷ്ടാഗുകളാണ് വൈറലാകാറുള്ളത്. കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 48 വര്‍ഷങ്ങള്‍ എന്ന് പേരില്‍ ആരാധകര്‍ ഉണ്ടാക്കിയ ഹാഷ്ടാഗും വൈറലായി മാറിയിരുന്നു. 
 
ട്വിറ്ററിലെ മറ്റെല്ലാ ഹാഷ്ടാഗ് റെക്കോർഡുകളേയും മറികടന്നാണ് ഇത് മുന്നിലെത്തിയിരിക്കുന്നത്. 13.33 മണിക്കൂര്‍ കൊണ്ട് ഒരു മില്യണിലധികം ട്വീറ്റുകള്‍ നേടിയാണ് #48yearsofmammoottysm എന്ന ഹാഷ്ടാഗ് പുതിയ റെക്കോര്‍ഡിട്ടിരിക്കുന്നത്. മോളിവുഡില്‍ ഏറ്റവും വേഗത്തില്‍ 1 മില്യണ്‍ ട്വീറ്റുകള്‍ നേടുന്ന ആദ്യ ഹാഷ്ടാഗെന്ന റെക്കോര്‍ഡും മമ്മൂട്ടി ആരാധകര്‍ സ്വന്തമാക്കിയിരിക്കുകയാണ്.
 
മോഹന്‍ലാല്‍ ആരാധകര്‍ അടുത്തിടെ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് മമ്മൂട്ടി ആരാധകര്‍ മുന്നേറുന്നത്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ റിലീസിങ്ങിന്റെ ഭാഗമായി #IttymaaniFunRideIn1Month എന്ന പേരിലുളള ഹാഷ്ടാഗ് 12.24 മണിക്കൂര്‍കൊണ്ട് 5,44800 ട്വീറ്റുകൾ നേടിയിരുന്നു. ഒരു മില്യണ്‍ ട്വീറ്റുകളിലേക്ക് എത്തുന്ന ആദ്യ ഹാഷ്ടാഗ് എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 24 മണിക്കൂര്‍ കൊണ്ട് 1.2 മില്യണിലധികം ട്വീറ്റുകളാണ് ഇട്ടിമാണി ഹാഷ്ടാഗിന് ലഭിച്ചത്. ഇതിനെയാണ് മമ്മൂട്ടി ആരാധകർ പിന്നിലാക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments