മാസ് ഡയലോഗുമായി ദളപതി, ഈ 5 കാര്യങ്ങൾ നിങ്ങളെ ഒരു കട്ട വിജയ് ഫാനാക്കും!

എസ് ഹർഷ
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (11:19 IST)
ആരാധകർ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദളപതിയെയാണ് കഴിഞ്ഞ ദിവസം നടന്ന ബിഗിൽ ഓഡിയോ ലോഞ്ചിൽ ഏവരും കണ്ടത്. ആരാധകരോടുള്ള സ്നേഹവും ബഹുമാനവും താരത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. വാക്കുകൾ കൊണ്ട് ആരാധകരെ കൈയ്യിലെടുക്കാൻ തനിക്ക് കഴിയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദളപതി. ഓഡിയോ ലോഞ്ചിൽ അദ്ദേഹം പറഞ്ഞ് 5 കാര്യങ്ങൾ നിങ്ങളെ ഒരു കട്ട വിജയ് ഫാൻ ആക്കാനുള്ള സാധ്യതയുണ്ട്. 
 
ഹോർഡിങ്ങ് വീണ് മരണപ്പെട്ട ശുഭശ്രീയെ കുറിച്ച് വരെ വിജയ് സംസാരിക്കുകയുണ്ടായി. കുടുംബത്തിനു വേണ്ട പിന്തുണ പരസ്യമായി അദ്ദേഹം നൽകുകയും ചെയ്തു. ആരാധകരെ രോമാഞ്ചം കൊള്ളിച്ച 5 ഡയലോഗുകൾ ഇങ്ങനെ: 
 
നയൻ‌താരയോടൊത്തുള്ള അനുഭവം :
 
നയൻസിനെ പുകഴ്ത്തി സംസരിച്ച ദളപതിയുടെ വാക്കുകൾക്ക് വൻ കരഘോഷമായിരുന്നു. ‘ഇത് മൂന്നാമത്തെ സിനിമയാണ് നയൻ‌താരയുടെ കൂടെ അഭിനയിച്ചത്. ശിവകാശിയും ചേർത്താണ് പറയുന്നത്. ശിവകാശിയിൽ ‘കോടം‌മ്പാക്കം ഏരിയ’ എന്ന ഗാനത്തിൽ അവരുണ്ടായിരുന്നു. ആ ഗാനം നിങ്ങളെല്ലാം കണ്ടിട്ടുണ്ടാകും. ആ ഗാനത്തിൽ പറയുന്നുണ്ട് എല്ലാ ഏരിയായിലേയും ആളുകളുടെ ഹൃദയ കവരാൻ നയൻ‌താരയ്ക്ക് കഴിഞ്ഞു എന്ന്. അക്ഷരാർത്ഥത്തിൽ അത് ശരിയാണ്. വിജയത്തിനു വേണ്ടി കഷ്ടപ്പെടുന്ന പെണ്ണുങ്ങളുള്ള പടത്തിൽ പോരാടി ജയിച്ച നയൻ‌താരയും ഉണ്ട് എന്നത് അഭിമാനമായ കാര്യമാണ്. അവരോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം’.  
 
ജീവിതം ഫുട്ബോൾ മത്സരം പോലെയാണ്: 
 
ജീവിതം ഒരു ഫുട്ബോൾ കളി പോലെയാണെന്ന് വിജയ് പറയുന്നു, ‘ ഗോൾ അടിക്കാൻ നമ്മൾ പരിശ്രമിച്ച് കൊണ്ടേയിരിക്കും. പക്ഷേ ആ ഗോൾ തടയാൻ ഒരുപാട് ആളുകൾ എതിരെ വരും. ചിലപ്പോഴൊക്കെ നമ്മുടെ കൂടെ നിൽക്കുന്നവർ വരെ സെൽഫ് ഗോൾ അടിക്കാം. മറ്റൊരാളെ പോലെ ആകാൻ ശ്രമിക്കാതിരിക്കുക. അവരെ പോലെ ആകാൻ ഒരിക്കലും ആഗ്രഹിക്കരുത്, അതിനാണ് അവരുള്ളത്. നമ്മൾ, നമ്മളായി തന്നെ ഇരിക്കുക. നമ്മുടെ വ്യക്തിത്വത്തെ ലോകത്തിനു മുൻപിൽ കാണിക്കുക. ഇഷ്ടപെട്ടാൽ മാത്രം ഈ വാക്കുകൾ മനസിൽ സ്വീകരിക്കുക. ഇല്ലെങ്കിൽ വിട്ടേക്കുക’. 
 
എല്ലാവർക്കും പിന്തുണ:
 
ഓരോ ചെറിയ നടി/നടന്മാരേയും പേരെടുത്ത് പറഞ്ഞാണ് താരം അഭിനന്ദിച്ചത്. ഒറിജിനൽ ഫുട്ബോൾ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അവരേയും പേരെടുത്ത് തന്നെ അഭിനന്ദിച്ചു. 
 
ജാക്കി ഷിറോഫിനോടൊപ്പമുള്ള അനുഭവം: 
 
‘ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. 13 ഭാഷകളിലായി ഏകദേശം 220ഓളം ചിത്രങ്ങളിൽ അഭിനയിച്ച ജാക്കി ഷിറോഫിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം’. 
 
എന്റെ ആരാധാകരെ തൊടരുത്:
 
തന്നോട് ദേഷ്യമോ വെറുപ്പോ ഉള്ളവർക്ക് തന്റെ പോസ്റ്റർ കീറുകയോ ബാനറുകൾ നശിപ്പിക്കുകയോ ചെയ്യാം എന്നും അതിനു തനിക്കു യാതൊരു പരാതിയും ഇല്ലെന്നും വിജയ് പറയുന്നു. എന്നാൽ തന്നോടുള്ള ദേഷ്യം വെച്ച് തന്റെ ആരാധകരുടെ മേൽ കൈ വെക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments