ദുല്‍ക്കറിന്‍റെ നായിക വിജയ് ചിത്രത്തില്‍ ഹീറോയിന്‍ !

ബിജു ഗോപിനാഥന്‍

വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (17:27 IST)
ബിഗിലിന് ശേഷം തമിഴ് സൂപ്പര്‍താരം വിജയ് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. ഈ സിനിമയില്‍ മലയാളിയായ മാളവിക മോഹനന്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍.
 
ബോളിവുഡിലെ പ്രശസ്ത ക്യാമറാമാന്‍ കെ യു മോഹനന്‍റെ മകളാണ് മാളവിക മോഹനന്‍. ‘പട്ടം പോലെ’ എന്ന ദുല്‍ക്കര്‍ ചിത്രത്തിലൂടെ അരങ്ങേറിയ മാളവിക ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ്. 
 
‘ദളപതി 64’ല്‍ നായികയാകുന്നതോടെ തമിഴകത്തെ മുന്‍‌നിര നായികമാരുടെ ഇടയിലേക്ക് ഈ സുന്ദരിയും എത്തുമെന്ന് ഉറപ്പാണ്. മലയാള നടന്‍ ആന്‍റണി വര്‍ഗീസാണ് ഈ സിനിമയില്‍ വില്ലനാകുന്നത്. വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്.
 
അനിരുദ്ധ് രവിചന്ദര്‍ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മാനഗരം, കൈദി എന്നീ സിനിമകളുടെ സംവിധായകനാണ് ലോകേഷ് കനകരാജ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മരണ വാർത്ത അറിഞ്ഞ് ആര് വന്നില്ലെങ്കിലും ഒരാൾ മാത്രം വരും, മമ്മൂക്ക‘; ആദിത്യന്റെ കുറിപ്പ് വൈറൽ