മലയാളത്തിന്റെ ആക്ഷന്‍ കിങ് എന്നാണ് ഒരുകാലത്ത് സുരേഷ് ഗോപി അറിയപ്പെട്ടിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടായിരുന്നത് സുരേഷ് ഗോപിക്കാണ്. എന്നാല്‍, സുരേഷ് ഗോപിയുടേതായി ഒട്ടേറെ മോശം സിനിമകളും ഇറങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും മോശം അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. കാഞ്ചീപുരത്തെ കല്യാണം
തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ സുരേഷ് ഗോപി ചിത്രമാണ് കാഞ്ചീപുരത്തെ കല്യാണം. ഫാസില്‍-ജയകൃഷ്ണ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുക്കിയത്. എന്നാല്‍, പ്രേക്ഷകരെ ഒരു തരത്തിലും തൃപ്തിപ്പെടുത്തിയില്ല. 2009 ലാണ് ചിത്രം റിലീസ് ചെയ്തത്. സുരേഷ് ഗോപിക്ക് പുറമേ മുകേഷ്, ജഗദീഷ്, ഹരിശ്രീ അശോകന്‍, ജഗതി, ഇന്നസെന്റ്, മുക്ത എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.
2. ഹെയ്‌ലസ
താഹ സംവിധാനം ചെയ്ത ഹെയ്‌ലസ 2009 ലാണ് റിലീസ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. സിനിമ വമ്പന്‍ പരാജയമായി.
3. ബ്ലാക്ക് ക്യാറ്റ്
2007 ലാണ് വിനയന്‍ സംവിധാനം ചെയ്ത ബ്ലാക്ക് ക്യാറ്റ് റിലീസ് ചെയ്തത്. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ സിനിമയാണ് ഇത്. മീനയും കാര്‍ത്തികയുമാണ് നായികമാരായി അഭിനയിച്ചത്. പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ച മറ്റൊരു സുരേഷ് ഗോപി ചിത്രം.
4. ടൈം
പൊലീസ് വേഷത്തില്‍ എന്നും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള സുരേഷ് ഗോപി ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വെറുപ്പിച്ചു. 2007 ലാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളില്‍ സിനിമ പരാജയപ്പെട്ടു.
5. ബഡാ ദോസ്ത്
2006 ലാണ് വിജി തമ്പി ചിത്രം ബഡാ ദോസ്ത് റിലീസ് ചെയ്തത്. സുരേഷ് ഗോപിക്കൊപ്പം സദ്ദിഖ്, മനോജ് കെ.ജയന്‍ എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. സിനിമ ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടു.