Webdunia - Bharat's app for daily news and videos

Install App

50 ലക്ഷം രൂപയും 16 ലക്ഷത്തിന്റെ കാറും 100 ദിവസത്തെ ശമ്പളവും, ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്
ശനി, 6 ഏപ്രില്‍ 2024 (09:21 IST)
സിനിമ സംവിധായകനും ബിഗ് ബോസ് താരവുമാണ് അഖില്‍ മാരാര്‍. ഇതിനെല്ലാം മുമ്പ് ഒരു രാഷ്ട്രീയക്കാരന്‍ എവിടെയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഖില്‍ മാരാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ താരത്തെ പരിഹസിക്കാന്‍ എത്തിയ ചിലര്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുത്തിരിക്കുകയാണ് അഖില്‍.
 
'സീസണ്‍ 5 എന്നാല്‍ മൂക്കില്ലാ രാജ്യത്തെ മുറി മുക്കന്‍ രായാവ്. ഏറ്റവും തല്ലി പൊളി ഓണ വില്ല് സീസണ്‍ ആയത് കൊണ്ട് മാത്രം വിജയിച്ച മഹാനായ ഡയറക്ടര്‍',-എന്നായിരുന്നു കമന്റ് വന്നത്. ഇതിനെ കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്.
 
'സാരമില്ല. 50 ലക്ഷം രൂപയും 16 ലക്ഷം വില വരുന്ന കാറും 100 ദിവസത്തെ ശമ്പളവും അതിന് ശേഷം കഴിഞ്ഞ 2 ദിവസം മുന്‍പ് വരെ ചെയ്ത ഉദ്ഘടനവും ഉള്‍പ്പെടെ കാശ് വന്ന് വീണത് എന്റെ അക്കൗണ്ടില്‍ അല്ലേ. മൂക്ക് മുറിഞ്ഞതോ നീണ്ടതോ ആയിക്കോട്ടെ.മോന്‍ പോയി അടുത്ത ആരുടെയെങ്കിലും പേജില്‍ പോയി വേറെ കമന്റ് ഇടു. കുറെ കമന്റ് ഇടുമ്പോള്‍ ചോറ് തിന്നാനുള്ള മാര്‍ഗം ദൈവം കാണിച്ചു തരും',-എന്നാണ് അഖില്‍ മാരാര്‍ എഴുതിയത്. അഖിലിന്റെ മറുപടിയും വൈറലായി മാറി. നിരവധി ആളുകളാണ് ഇതിന് കയ്യടിച്ചുകൊണ്ട് എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments