Select Your Language

Notifications

webdunia
webdunia
webdunia
Friday, 3 January 2025
webdunia

മമ്മൂട്ടി ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറി !

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്

Mammootty, Mahesh narayanan, Kamal Haasan, Mammootty and Fahad Faasil, Mammootty Mahesh Narayanan Movie Action Thriller

രേണുക വേണു

, വെള്ളി, 5 ഏപ്രില്‍ 2024 (16:43 IST)
ആരാധകര്‍ ഏറെ പ്രതീക്ഷകളോട് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്ക് പുറമേ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 
 
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ബജറ്റ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഫഹദ് ഈ സിനിമ നിര്‍മിക്കുന്നതില്‍ നിന്ന് പിന്മാറിയിരിക്കുകയാണെന്നും ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന കാര്യവും സംശയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
തമിഴില്‍ നിന്ന് കമല്‍ഹാസനോ എസ്.ജെ.സൂര്യയോ മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. ഏപ്രില്‍ പകുതിയോടെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. നൂറ് ദിവസമാണ് മമ്മൂട്ടി ഈ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഏഴ് ദിവസം മാത്രമായിരിക്കും സുരേഷ് ഗോപി ഈ ചിത്രത്തിന്റെ ഭാഗമാകുക. കിങ് ആന്‍ഡ് ദി കമ്മിഷണര്‍ക്ക് ശേഷം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുബായിലേക്ക് പറന്ന് വിജയ്,ഗോട്ടിന്റെ റഷ്യന്‍ ഷെഡ്യൂള്‍ പിന്നാലെ ആരംഭിക്കും, പുതിയ വിവരങ്ങള്‍