Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് പുതിയ റെക്കോർഡ് !

മമ്മൂട്ടിക്ക് പുതിയ റെക്കോർഡ് !
, ശനി, 20 ജൂലൈ 2019 (13:01 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിനു ഇനി വെറും 50 ദിവസങ്ങൾ മാത്രം. തങ്ങളുടെ താരത്തെ പരാമര്‍ശിക്കുന്ന ഹാഷ്ടാഗുകളില്‍ ഏറ്റവുമധികം ട്വീറ്റുകള്‍ സൃഷ്ടിക്കാനാണ് ട്വിറ്ററിലുള്ളവർ പരിശ്രമിക്കുന്നത്. അത്തരമൊരു റെക്കോർഡ് കുറിച്ചിരിക്കുകയാണ് മമ്മൂട്ടിയും ഫാൻസും.
 
സെപ്റ്റംബര്‍ ഏഴിന് തങ്ങളുടെ പ്രിയതാരം മമ്മൂട്ടിയുടെ ജന്‍മദിനം വരുന്നതിനെ വരവേറ്റ് മമ്മൂട്ടി ആരാധകര്‍ #50DaysToMegastarMammukkaBday എന്ന ഹാഷ്ടാഗ് വൈറലാക്കി മാറ്റിയിരിക്കുകയാണ്. മോളിവുഡില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 1 ലക്ഷം ട്വീറ്റുകള്‍, 2 ലക്ഷം ട്വീറ്റുകള്‍ എന്നിവ സ്വന്തമാക്കുന്ന ഹാഷ്ടാഗായി ഇത് മാറിക്കഴിഞ്ഞു. നിലവില്‍ 3 ലക്ഷം ട്വീറ്റുകളിലേക്കാണ് ഇത് നീങ്ങുന്നത്.
 
മമ്മൂട്ടിയുടെ 68-ആം ജന്മദിനമാണ് വരുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രവും ഈ വര്‍ഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വനാണ് അടുത്ത ചിത്രം. അതിനു പിന്നാലെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തിയറ്ററുകളിലെത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാണ ചികിത്സയിൽ, വൃക്ക ദാനം ചെയ്യാനൊരുങ്ങി അമ്മ?!