Webdunia - Bharat's app for daily news and videos

Install App

വ്യത്യസ്തമായ ഒരു ആശയം; തുടക്കമിട്ടത് മോഹൻലാൽ

നിഹാരിക കെ.എസ്
ബുധന്‍, 29 ജനുവരി 2025 (20:17 IST)
സിനിമാ താരങ്ങൾക്ക് പ്രായമായി കഴിഞ്ഞാൽ ഒരുമിച്ച് താമസിക്കാൻ ഗ്രാമമുണ്ടാക്കാൻ 'അമ്മ' ശ്രമങ്ങൾ തുടങ്ങിയതായി നടൻ ബാബുരാജ്. നമ്മുടേതായ ഗ്രാമം എന്ന ആശയം മോഹൻലാലിന്റേതാണെന്നും അതിനുള്ള ധൈര്യം നമുക്കുണ്ടെന്നും ബാബുരാജ് പറഞ്ഞു. മോഹൻലാലിന്റെ ആശയത്തിന് അമ്മ സംഘടന അനുകൂല മറുപടിയാണ് നല്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അമ്മ നടപ്പാക്കുന്ന സഞ്ജീവനി ജീവൻരക്ഷാപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
സംഘടനയിലെ 82 അംഗങ്ങൾക്ക് സ്ഥിരമായി ജീവൻരക്ഷാ- ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ജീവനി. 'നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. നമുക്കെല്ലാം വയസ്സായിക്കഴിഞ്ഞാൽ ഒരുമിച്ച് ജീവിക്കാൻ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു.' വേദിയിലിരിക്കുന്ന മമ്മൂട്ടിയേയും മോഹൻലാലിനേയും കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയേയും ചൂണ്ടിക്കാണിച്ച് ഈ മൂന്ന് തൂണുകളുണ്ടെങ്കിൽ നമ്മൾ ഗ്രാമമല്ല, ഒരുപ്രദേശം മുഴുവൻ വാങ്ങുമെന്നും ബാബുരാജ് പറഞ്ഞു.
 
'ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ സംസാരിക്കുന്നതാണെന്നും സർക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ചുപേർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കണം. പണ്ട് തമിഴ്നാട് സർക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല' മോഹൻലാൽ പറഞ്ഞു.
 
ഞായറാഴ്ച നടന്ന പരിപാടിയിൽ മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കും പുറമേ മഞ്ജു വാര്യരും ചടങ്ങിൽ പ്രധാന അതിഥിയായിരുന്നു. കൊച്ചിയിലെ ഓഫീസിൽ റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷമായിരുന്നു പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ്. നടൻ ശ്രീനിവാസനും പരിപാടിയുടെ ഭാഗമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്, പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ

വടകരയില്‍ രണ്ടു വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലാതല ഹിയറിംഗ് തുടങ്ങി

പാക്കിസ്ഥാനുള്ള വിദേശ സഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്

കൊടും ചൂടിൽ വലഞ്ഞ് സംസ്ഥാനം, ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്, നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവരോട് സമയം ക്രമീകരിക്കാൻ നിർദേശം

അടുത്ത ലേഖനം
Show comments