Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മെൻസ് കമ്മീഷൻ വരണം'; പുരുഷന്മാർ അനുഭവിക്കുന്ന വേദന ചെറുതല്ലെന്ന് നടി പ്രിയങ്ക

'മെൻസ് കമ്മീഷൻ വരണം'; പുരുഷന്മാർ അനുഭവിക്കുന്ന വേദന ചെറുതല്ലെന്ന് നടി പ്രിയങ്ക

നിഹാരിക കെ.എസ്

, ബുധന്‍, 29 ജനുവരി 2025 (19:40 IST)
കേരളത്തിൽ മെൻസ് കമ്മീഷൻ വരണമെന്ന് നടി പ്രിയങ്ക. മെൻസ് കമ്മീഷൻ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്നും ഇക്കാര്യത്തിൽ ആര് എന്തൊക്കെ പറഞ്ഞാലും താൻ പുരുഷന്മാർക്കൊപ്പമുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു. പുരുഷന്മാർക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. അവർ അനുഭവിക്കുന്ന വേദന ചെറുതല്ലെന്നും പ്രിയങ്ക പറഞ്ഞു.
 
തന്നേക്കാൾ കുറച്ച് മുകളിലാണ് പുരുഷന്മാർക്ക് കൊടുത്തിട്ടുള്ള സ്ഥാനമെന്നും പ്രിയങ്ക പറഞ്ഞു. ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയിൽ നിന്നും നല്ലത് മാത്രം ജീവിതത്തിൽ പകർത്തുക. വിദേശ വനിതകൾ ചെറിയ ഡ്രെസ്സിട്ട് വരുമ്പോൾ എല്ലാവരും നോക്കി നിൽക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തതെന്നും പ്രിയങ്ക പറഞ്ഞു. എയർപോർട്ടിൽ നിന്നും ഇറങ്ങുമ്പോൾ കേരളസാരി ഉടുപ്പിക്കുമോ എന്നും പ്രിയങ്ക ചോദിച്ചു.
 
‘ഞാൻ പുരുഷന്മാർക്കൊപ്പം നിൽക്കുന്നയാളാണ്. നിങ്ങൾക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല. മെൻസ് കമ്മീഷൻ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാൽ തെളിയുന്നത് വരെ ആറ് മാസക്കാലം പുരുഷന്മാർ അനുഭവിക്കുന്ന വേദന ചെറുതല്ല. സ്ത്രീ ധൈര്യമായി ഹോട്ടൽറൂമിൽ പോവുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തവും സ്ത്രീകൾ ഏറ്റെടുക്കണം. പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാൽ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാൻ കഴിയില്ല’ എന്നും പ്രിയങ്ക പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടുമൊരു പട്ടാള സിനിമയോ? മേജർ രവിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു