കമ്മാര സംഭവത്തിന് ശേഷം ദിലീപ് ആരധകർ ഏറെ കാത്തിരുന്ന സിനിമയാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രം. വിക്കനായ അഭിഭാഷകനായി ദിലിപ്പ് എത്തിയ സിനിമ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടുകയും ചെയ്തു.
ഫെബ്രുവരി 21 റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച നേട്ടം ഉണ്ടാക്കിവരികയായിരുന്നു. ഇപ്പോഴിതാ കോടതി സമക്ഷം ബാലൻ വക്കീൽ ഇന്റർ നെറ്റിലൂടെ ചോർന്നിരിക്കുകയാണ് സിനിമാ പൈറസി വെബ്സൈറ്റുകളിൽ ചിത്രം ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതായാണ് റിപ്പോർട്ട്. ഇതോടെ ബോക്സ് ഓഫീസ് വരുമാനത്തിൽ കുറവുണ്ടാകും എന്നുറപ്പാണ്.
വില്ലൻ എന്ന സിനിമ പുറത്തിറങ്ങി ഒരിടവേളക്ക് ശേഷമാണ് ബി ഉണ്ണികൃഷ്ണൻ കോടതി സമക്ഷം ബാല വക്കീലുമായി എത്തുന്നത്. വയകോം 18 ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ഫഹദ്ഫാസിൽ ചിത്രവും, പൃഥ്വിരാജിന്റെ 9 എന്ന ചിത്രവും നേരത്തെ തന്നെ ഇന്റർനെറ്റിൽ ചോർന്നിരുന്നു.