Webdunia - Bharat's app for daily news and videos

Install App

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 ജനുവരി 2024 (13:02 IST)
നയന്‍താരയും (Nayanthara) ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും (Vignesh Shivan) വെല്ലുവിളികള്‍ നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിന് കാരണമായത് രണ്ടാളുടെയും പുതിയ സിനിമകളാണ്. ഇക്കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ നയന്‍താരയുടെ ചിത്രമായ 'അന്നപൂര്‍ണി'ഉള്ളടക്കത്തിനെതിരെയാണ് ആദ്യ കേസ്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. അഞ്ചു കോടി മാത്രമാണ് ചിത്രത്തിലെ തിയേറ്ററുകളില്‍ നിന്ന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ALSO READ: പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല, '2018' മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍
 
സിനിമ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ പരാതി മുംബൈയിലെ എല്‍.ടി. മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. ചിത്രത്തിലെ നായക കഥാപാത്രമായ ജയ്, ശ്രീരാമന്‍ മാംസാഹാരിയാണ് എന്ന് പറയുന്ന ഡയലോഗ് ഉണ്ട്. ഇത് മതവികാരം വ്രണപ്പെടുത്തി എന്നാണ് പരാതി. സിനിമയുടെ ഒ.ടി.ടി റിലീസിനെ പിന്നാലെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. മറ്റൊരു രംഗത്തില്‍ ബിരിയാണി വെക്കുന്നതിന് മുമ്പ് 'നമസ്' ചെയ്യുന്ന നയന്‍താരയെ കാണിക്കുന്നുണ്ട്. ക്ഷേത്ര പൂജാരിയുടെ മകളായാണ് നടി ഇതില്‍ വേഷമിടുന്നത്. ഇതും പരാതിക്ക് കാരണമായി എന്നാണ് പറയുന്നത്.ഹിന്ദു ഐ.ടി. സെല്ലിന്റേതാണ് പരാതി. ശ്രീരാമനെ വിമര്‍ശിച്ചു എന്നും രാമായണത്തെ വളച്ചൊടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സംവിധായകന്‍ വിഘ്‌നേശ് ശിവനും വരാനിരിക്കുന്ന ചിത്രമായ എല്‍.ഐ.സി യുടെ പേരിനെ ചൊല്ലിയാണ് പ്രശ്‌നം.ALSO READ: Sitting Long Time: അങ്ങനെ കൂടുതല്‍ നേരം ഇരിക്കാനും പാടില്ല, പുതിയ പഠനം പറയുന്നത്
ലവ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ എന്നതിന്റെ ചുരുക്കരൂപമാണ് എല്‍.ഐ.സി. ഇതിനെതിരെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ വിക്കിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പേര് മാറ്റണമെന്നാണ് കോപ്പറേഷന്റെ ആവശ്യം. ഒരാഴ്ചക്കകം പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments