Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

ഇനി 'നേര്' 100 കോടി ക്ലബ്ബിലേക്കുളള യാത്രയിൽ,കേരളത്തിൽ ഏറ്റവും കൂടുതൽ 'നേര്' ടിക്കറ്റ് വിറ്റുപോയ തിയറ്റർ ഏതാണെന്ന് അറിയാമോ?

Neru 100 crore club

കെ ആര്‍ അനൂപ്

, ചൊവ്വ, 9 ജനുവരി 2024 (09:08 IST)
ഇനി 'നേര്' 100 കോടി ക്ലബ്ബിലേക്ക്. ആ വാർത്തയ്ക്കായി കാതോർത്ത് ആരാധകർ.മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ സിനിമ ഇതിനോടകം 81 കോടിയിലധികം ആഗോള കളക്ഷൻ നേടിയിട്ടുണ്ട്. വൈകാതെ കേരളത്തിൽനിന്ന് മാത്രം 50 കോടി ക്ലബ്ബിൽ മോഹൻലാൽ ചിത്രം എത്തും. നിലവിൽ 45 കോടിയിലധികം മോളിവുഡിൽ നിന്ന് സിനിമ നേടിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ നേര് സിനിമയുടെ ടിക്കറ്റ് വിറ്റുപോയ തിയറ്റർ ഏതാണെന്ന് അറിയാമോ?
 
കേരളത്തിൽ നിന്ന് നേര് ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വിറ്റുപോയ തിയറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ രാഗം. പ്രദർശനത്തിന് എത്തി ആദ്യത്തെ 17 ദിവസത്തിനുള്ളിൽ തന്നെ അരലക്ഷത്തോളം ടിക്കറ്റുകളാണ് തൃശൂർ രാഗത്തിൽ നിന്ന് വിറ്റുപോയത്. 17 ദിവസം കൊണ്ട് തന്നെ 52 ലക്ഷത്തിലധികം ആണ് ഈ തിയേറ്ററിൽ നിന്നുള്ള ചിത്രത്തിൻറെ ഗ്രോസ്.ALSO READ: Mammootty: കോളേജ് കാലത്തെ സിഗരറ്റ് വലി ഓര്‍മ പങ്കുവെച്ചു; വിവാദമായി മമ്മൂട്ടിയുടെ പ്രസംഗം
 
 മൾട്ടിപ്ളെക്സ് സ്ക്രീനുകൾ വാഴും കാലത്ത് രാഗം പോലുള്ള സിംഗിൾ സ്ക്രീനിലേക്ക് ആളുകൾ ഒഴുകിയെത്തുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്. മാത്രമല്ല മോഹൻലാൽ ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യത തൃശ്ശൂരിൽ ഉണ്ട്. ഒപ്പം രാഗം തിയറ്റർ അതിന് ചുക്കാൻ പിടിക്കാറുമുണ്ട്. നേര് ടിക്കറ്റ് വിൽപ്പനയുടെ കാര്യത്തിൽ തൃശ്ശൂർ രാഗം കഴിഞ്ഞാൽ തൊട്ടുപിന്നിൽ എറണാകുളത്തെ കവിത സിംഗിൾ സ്ക്രീൻ ആണ്. പിന്നെ തിരുവനന്തപുരം ഏരീസ് പ്ലെക്സുമാണ്. എന്തായാലും നേര് തരംഗം കേരളത്തിൽ അവസാനിക്കുന്നില്ല.ALSO READ: Food In Fridge: വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്, ഇത് അപകടകരമാണ്!
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: കോളേജ് കാലത്തെ സിഗരറ്റ് വലി ഓര്‍മ പങ്കുവെച്ചു; വിവാദമായി മമ്മൂട്ടിയുടെ പ്രസംഗം