ആക്ഷന്റെ കാര്യത്തില്‍ ഇനി അപ്പനും മകനും മത്സരിക്കേണ്ടിവരും; ആദിയിലെ ഞെട്ടിപ്പിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്
ആദിയിയില്‍ ഡ്യൂപ്പ് ഇല്ലാതെ പ്രണവ്; മേക്കിംഗ് വീഡിയോ പുറത്ത്
Publish Date: Sat, 03 Feb 2018 (18:28 IST)
Updated Date: Sat, 03 Feb 2018 (18:31 IST)
പ്രേക്ഷകരെ എന്നും വിസ്‌മയിപ്പിക്കുന്ന മഹാനടനാണ് മോഹന്‍ലാല്‍. അഭിനയമികവിനൊപ്പം സാഹസിക രംഗങ്ങള്‍ തന്മയത്തത്തോടുകൂടി അവതരിപ്പിക്കാനുള്ള അതിയായ മിടുക്ക് അദ്ദേഹത്തിനുണ്ട്. ഇതേ പാതയിലൂടെയാണ് മഹാനടന്റെ മകന്‍ പ്രണവും നീങ്ങാനൊരുങ്ങുന്നതെന്നാണ് ആദിയുടെ മേക്കിംഗ് വീഡിയോയിലൂടെ വ്യക്തമാകുന്നത്.
പ്രണവ് ആദ്യമായി നായകനായ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുമ്പോഴാണ് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ഡ്യൂപ്പില്ലാതെ ആരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് പ്രണവ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്‌തിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ആദി ഒരു ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ്. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്‌തത്.