Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയപ്പെട്ട 'ആട്' ആരാധകരുടെ ശ്രദ്ധയ്ക്ക്...

ദയവു ചെയ്ത് നിങ്ങളിങ്ങനെ ചെയ്യരുത്: ആട് ടീം പറയുന്നു

പ്രിയപ്പെട്ട 'ആട്' ആരാധകരുടെ ശ്രദ്ധയ്ക്ക്...
, ശനി, 23 ഡിസം‌ബര്‍ 2017 (15:21 IST)
മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 2 റിലീസ് ആയി രണ്ടാം ദിനം തന്നെ സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന  ആരോപണവുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് ആട് 2 വിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
 
പോസ്റ്റിന്റെ പൂർണരൂപം:
 
ആട് 2 വൻവിജയമാക്കിക്കൊണ്ടിരിക്കുന്ന ഏവരോടും നന്ദി പറയുന്നതിനോടൊപ്പം വിഷമകരമായ ഒരു കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപെടുത്തുകയാണ്.
 
ആദ്യദിനം തന്നെ നിരവധിപേർ, പടത്തിന്റെ പ്രധാന ഇൻട്രോകൾ, ചില പ്രധാനരംഗങ്ങൾ എന്നിവ തീയേറ്ററിൽ നിന്ന് വ്യാപകമായി മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽക്കൂടി പങ്കുവെക്കുന്നതായി കാണപ്പെടുന്നത് അത്യന്തം ആശങ്ക ഉളവാക്കുന്നു.
 
പടത്തിന്റെ ആരാധകരുടെ തീയേറ്ററിനുള്ളിലെ ആവേശവും, ആഘോഷവും പകർത്തുവാനായി സദുദ്ദേശപരമായി ക്യാമറയിൽ പകർത്തിയവരാകും അതിൽ കൂടുതൽ പേരും. അതൊക്കെത്തന്നെ ടൈറ്റിൽ ക്രെഡിറ്റ് തീരുന്നതോടുകൂടിയോ, ഏതാനും സെക്കന്റുകൾ നീളുന്ന ക്യാരക്ടർ ഇൻട്രോകളിലോ അവസാനിക്കുന്ന തരത്തിലുള്ളവയാണ്. കൂടാതെ അത്തരക്കാർ ചിത്രീകരിക്കുന്നത് തീയേറ്റിനുള്ളിലെ ക്രൗഡിനേക്കൂടി ഉൾപ്പെടുത്തിയാണ്.
 
പക്ഷേ, ചിലർ മനപ്പൂർവ്വമായി മിനിട്ടുകൾ നീളുന്ന രംഗങ്ങൾ, തീയേറ്റർ സ്ക്രീൻ മാത്രം കിട്ടത്തക്കരീതിയിൽ ചിത്രീകരിച്ച് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റിയാണ് ഞങ്ങൾ ഉദ്ദേശിച്ചത്.
 
ദയവ് ചെയ്ത് ഇപ്രകാരം ഒരുപാടാളുകളുടെ, ഒരുപാട് നാളത്തെ വലിയൊരു പ്രയത്നത്തെ ഇങ്ങനെ വികലമാക്കി കെടുത്തിക്കളയരുത്. മനപ്പൂർവ്വമല്ലെങ്കിലും, മനപ്പൂർവ്വമാണെങ്കിലും, തമാശയ്ക്കാണെങ്കിലും ഈ പ്രവണത അവസാനിപ്പിച്ചേ മതിയാകൂ.. ഈ പടത്തിനോടെന്നല്ല.. ഒരു സിനിമയോടും ഇങ്ങനെ ചെയ്യരുത്.
 
നിലവിലുള്ളവയ്ക്ക് പിന്നിലുള്ളവർ എത്രയും പെട്ടെന്നുതന്നെ അവരുടെ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും ചിത്രം കാണാനുള്ളവർ വരുംദിനങ്ങളിൽ ഇപ്രകാരം ആവർത്തിക്കാതെ ഞങ്ങളുടെ വിജയത്തിൽ, നല്ലസിനിമയുടെ വിജയത്തിൽ പങ്കുചേരുവാൻ അഭ്യർത്ഥിക്കുന്നു.
- ആട് 2 ടീം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2017ലെ ടോപ്പ് 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ മമ്മൂട്ടി ചിത്രവും